You are Here : Home / News Plus

'കാനം കാനനവാസം വെടിയണം, പാരമ്പര്യം കളഞ്ഞു കുളിയ്ക്കരുത്'

Text Size  

Story Dated: Saturday, February 24, 2018 02:33 hrs UTC

തിരുവനന്തപുരം : കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം. കാനം കാനനവാസം വെടിയണമെന്നും, പഴയകാല സിപിഐ നേതാക്കളുടെ പാരമ്പര്യം കളഞ്ഞ് കുളിക്കരുതെന്നും വിമര്‍ശമുണ്ട്. ലേഖനം പ്രസീദ്ധീകരിച്ചത് കെ.എം.മാണിയുമായി കൂടിയാലോചിച്ച ശേഷമാണെന്ന് ജയരാജ് എംഎല്‍എ പ്രതികരിച്ചു. ഇന്നലെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ കെഎം മാണിയെ വേദിയിലിരുത്തി കാനം രാജേന്ദ്രന്‍ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതിഛായയിലൂടെ ഇതിന് കേരള കോണ്‍ഗ്രസ് മറുപടി നല്‍കിയത് . ജയരാജ് എംഎല്‍എ എഴുതിയ ലേഖനത്തില്‍ കേരള കോണ്‍ഗ്രസിനെ അറിയാന്‍ കാനം കാനനവാസം വെടിഞ്ഞ് നാട്ടിന്‍ പുറത്തെ സാധാരണക്കാരെ അടുത്തറിയണമെന്നാണ് ആദ്യം പറയുന്നത്. ഒറ്റയ്ക്ക് ശക്തി തെളിയിക്കാന്‍ കഴിയാത്ത സിപിഐ, കേരളാ കോണ്‍ഗ്രസിനെതിരെ നടത്തിയ ആബുലന്‍സ് പ്രയോഗം യഥാര്‍ത്ഥ്യത്തിന് നിരക്കുന്നതാണോയെന്ന് പരിശോധിക്കണം. തുത്തുക്കുണുക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കെരുതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.