You are Here : Home / News Plus

ഭൂമി ഇടപാട്: കര്‍ദിനാളിന്റെ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കും

Text Size  

Story Dated: Tuesday, March 13, 2018 08:32 hrs UTC

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലമിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. വെള്ളിയാഴ്ചത്തേക്കാണ് അപ്പീല്‍ മാറ്റിയത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കര്‍ദിനാളിന് വേണ്ടി ഹാജരാകുന്നുണ്ട്. അതു കൊണ്ട് ഹര്‍ജി മാറ്റിവെക്കണമെന്ന് കര്‍ദിനാളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. കേസെടുക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് കര്‍ദിനാള്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. അപ്പീലിലെ തീരുമാനമറിഞ്ഞ ശേഷമെ തുടര്‍ നടപടികള്‍ ഉണ്ടാകു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More