You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പ്; യുപിയിലും ബിഹാറിലും അടിപതറി ബിജെപി

Text Size  

Story Dated: Wednesday, March 14, 2018 08:48 hrs UTC

ബിഹാറിലും ഉത്തര്‍പ്രദേശിലും നടക്കുന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അടി പതറി ബിജെപി. യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‍റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരയുടെയും മണ്ഡലത്തിലടക്കം ബിജപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആദ്യത്യനാഥിന്‍റെ മണ്ഡലം ഗൊരഖ്പൂരിലും, ഫുല്‍പുരിലും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡുയര്‍ത്തിയെങ്കിലും ബിജെപി രണ്ട് മണ്ഡലങ്ങളിലും പിന്നോട്ട് പോയി. ബിഹാറില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വര്‍ഗിയ പ്രഭാഷണം വിവാദമായ അരോരിയയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More