You are Here : Home / News Plus

എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് തുഷാര്‍

Text Size  

Story Dated: Wednesday, March 14, 2018 08:53 hrs UTC

ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം ചേരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എംപി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയ്ക്കെതിരെ പരാതി നല്‍കുമെന്നും ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചില ബിജെപി നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാതിരിക്കാനാണ് ബിജെപിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും തുഷാര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More