You are Here : Home / News Plus

വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

Text Size  

Story Dated: Wednesday, March 14, 2018 04:55 hrs EDT

കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല്‍ കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.