You are Here : Home / News Plus

ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകം; 11 പേര്‍ കുറ്റക്കാരെന്ന് കോടതി

Text Size  

Story Dated: Friday, March 16, 2018 01:57 hrs UTC

ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകത്തില്‍ പതിനൊന്നു പേര്‍ കുറ്റക്കാരെന്ന് വിചാരണാ കോടതി. ബി ജെ പി പ്രാദേശിക നേതാവ് അടക്കം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദിന്‍(അസ്ഗര്‍ അന്‍സാരി) എന്നയാളെ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൈവശം ബീഫ് ഉണ്ടായിരുന്നെന്ന സംശയത്തിലാണ് അലിമുദ്ദിനെ ഗോസംരക്ഷകര്‍ ആക്രമിച്ചത്. ഇയാളുടെ കാറും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആയിരുന്നു ആക്രമണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.