You are Here : Home / News Plus

നിങ്ങളോടു എനിക്ക് പുച്ഛം മാത്രം

Text Size  

Story Dated: Sunday, March 18, 2018 05:15 hrs UTC

ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്‍റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ട്രെയിനില്‍ പോകവേ തന്നെ ഒരു രാഷ്ട്രീയ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നിഷ എഴുതിയത്. എട്ട് വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് നിഷ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇത് പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഉന്നം വെച്ചുള്ള കാര്യങ്ങളാണെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്.
 
എന്നാല്‍ വാര്‍ത്ത നിഷേധിച്ച്‌ ഷോണ്‍ തന്നെ രംഗത്തെത്തി. ഒന്നുകില്‍ അവരെ പീഡിപ്പിച്ച രാഷ്ട്രീയക്കാരന്‍റെ പേര് നിഷ വെളിപ്പെടുത്തണമെന്നും അല്ലേങ്കില്‍ അത് താന്‍ അല്ലെന്ന് തുറന്നു പറയണമെന്നുമായിരുന്നു ഷോണ്‍ പറഞ്ഞത്. ഇതിനിടെ എട്ട് വര്‍ഷത്തിനപ്പുറം ഈ സംഭവം വെളിപ്പെടുത്തിയതില്‍ പലരും നിഷയ്ക്ക് നേരെ സംശയം ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണോ അതോ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണോ എന്ന രീതിയില്‍ ഒക്കെ പലരും വാദം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയില്‍ നിഷ ജോസിനെ ഭിത്തിയില്‍ ഒട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്. സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
 
ഉണ്ണിയാര്‍ച്ചയെ പോലെ.... അതാണ് അന്തസ്
നിഷാ ജോസ് , സിനിമാനടി സനുഷയെ അറിയുമോ ? 23 വയസ്സേയുള്ളു . വിവാഹം കഴിച്ചിട്ടില്ല . ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് സനുഷ.കഴിഞ്ഞ ദിവസം അവള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ഒരാള്‍ അവളെ തൊട്ടു .ഉണ്ണിയാര്‍ച്ചയെ പോലെയാണ് അവള്‍ തിരിച്ചു പ്രതികരിച്ചത് .പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു.അതാണ് അന്തസ്. ശരിയായ രീതി. അല്ലെ ?52 വയസ്സുള്ള നിങ്ങള്‍ ഒരു എം പിയുടെ ഭാര്യയും കേരളം കണ്ട വലിയ രാഷ്ട്രീയ തന്ത്രജ്ഞന്റെ മരുമകളും പിന്നെ നിങ്ങള്‍ തന്നെ പറയുന്ന പോലെ ' പൊതുപ്രവര്‍ത്തകയും ' ആയ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണ് ?എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങള്‍ . നിങ്ങള്‍ക്ക് പണമുണ്ട് . അധികാരമുണ്ട്. സമൂഹത്തില്‍ ഉന്നത സ്ഥാനമുണ്ട് . എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുസ്തകമെഴുതി പരാതി പറയുന്നു .
 
 
പേര് പറഞ്ഞേ തീരൂ
സാധരണക്കാര്‍ക്ക് ലഭിക്കേണ്ട നീതി ഇല്ലാതാക്കി
കേരളത്തിലെ നിരവധി സാധാരണക്കാരായ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയാണ് നിങ്ങള്‍ ഇപ്പോള്‍ തട്ടിത്തെറിപ്പിക്കുന്നത്. പരാതി പറയുന്ന സ്ത്രീകളെ മുഴുവന്‍ നിങ്ങളിപ്പോ സംശയത്തിന്റെ നിഴലിലാക്കി .ആരെയും അപമാനിക്കാനോ പ്രതികാരം ചെയ്യാനോ പുസ്തകം വിറ്റു പോകണോ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനവും സ്ത്രീപക്ഷ നിയമങ്ങളും .സമൂഹത്തില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട സ്ത്രീകള്‍ക്ക് തുണയാവേണ്ടവയാണ് ആ നിയമങ്ങള്‍ .നിഷ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ പുരുഷന്‍ ആരാണെന്നു പറയണം .
 
 
 
അല്ലെങ്കില്‍ ഞങ്ങള്‍ കരുതും ..
പരസ്പരസമ്മതത്തോടെ നടന്ന ചിലത് നിങ്ങളിപ്പോള്‍ പരാതിയായി പറയുന്നുവെന്ന് , പുസ്തകം വിവാദമാക്കാന്‍ നിങ്ങള്‍ കഥ എഴുതിയെന്നു ,എന്നെ അയാള്‍ പീഡിപ്പിച്ചുവെന്ന് നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞിട്ടും അനങ്ങാതിരുന്ന ജോസ് കെ മാണിയും കെ എം മാണിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരുമകളുടെ മാനവും ശരീരവും വരെ ഉപയോഗിച്ചുവെന്ന് ,എല്ലാത്തിലുമുപരി പൊതുപ്രവര്‍ത്തക എന്ന പേര് സ്വയം എടുത്തു ചാര്‍ത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് ,നിങ്ങളല്ല ഇതിലെ ഇരയെന്ന് , ഷോണ്‍ ജോര്‍ജ് ആണ് ഇതിലെ ഇര ( എല്ലായ്പ്പോഴും എടുക്കുന്ന നിലപാട് തന്നെ #ഇരക്കൊപ്പം ).
 
 
 
ഇവരൊക്കെയാണ് സ്ത്രീകള്‍
നിങ്ങള്‍ കേരളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം കേട്ടിട്ടുണ്ടോ ? അവള്‍ എത്ര കരുത്തോടെയാണ് പരാതിപ്പെട്ടത് ? അതാണ് സ്ത്രീ .നിങ്ങള്‍ സൗമ്യയെയും ഡല്‍ഹിയിലെ പെണ്‍കുട്ടിയെയും കേട്ടിട്ടുണ്ടോ ? മാനത്തിനു വേണ്ടി പൊരുതി മരിച്ചവരാണ് .അവര്‍ ജീവന്‍ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടമില്ലാത്തവന് ശരീരം നല്‍കാത്ത സ്ത്രീകളാണ് . അവര്‍ക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു .
ഇവരൊക്കെയാണ് സ്ത്രീകള്‍ .നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് പോയി കാണണം .
 
 
 
പുച്ഛം മാത്രം
ഇഷ്ടമില്ലാത്തവന്‍ തൊട്ടാല്‍ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകള്‍ . അതിനു വര്‍ഷങ്ങള്‍ എടുക്കില്ല . അഥവാ പൊള്ളിയടരുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഇഷ്ടമുള്ള ആള്‍ തൊട്ടുവെന്നാണ് . അല്ലെങ്കില്‍ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് .നിങ്ങളെ സ്ത്രീയെന്നു വിളിക്കുന്നത് എങ്ങനെ ?അതെ നിങ്ങളെ വിളിക്കേണ്ടത് നിഷ എന്ന് മാത്രമാണ് . വെറും നിഷ .പുച്ഛം മാത്രം.വെറും പുച്ഛം അവര്‍ കുറിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.