You are Here : Home / SPORTS

കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം

Text Size  

Story Dated: Sunday, December 03, 2017 06:46 hrs EST

തൊഴില്‍ രംഗത്തെ മത്സരങ്ങളും ജീവിതശൈലിയില്‍ വന്ന താളപ്പിഴകളും യുവതലമുറയെ രോഗികളാക്കുന്നു. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയും രക്തത്തില്‍ കൊഴുപ്പുകൂടുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുന്നു. വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസി സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ആര്‍ക്കും വരാം മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടുവരുന്നു. അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമക്കുറവും ബേക്കറി - ഫാസ്റ്റ് ഫുഡ് ആഹാരരീതികളും കുട്ടികളെ വരെ അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.

 

 

പഴയ തലമുറയുടെ ആയുര്‍ദൈര്‍ഘ്യം 70 - 80 വയസുവരെ ആയിരുന്നത് ഇന്ന് 60 ലും താഴേയ്ക്ക് എന്ന അവസ്ഥയിലാണ്. യാത്രയ്ക്കിടയിലും ജോലിസ്ഥത്തും കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്നു കൂടി വരുകയാണ്. മാറി വരുന്ന ജീവിതശൈലി, കമ്പ്യൂട്ടര്‍ വല്‍ക്കരണം, യന്ത്രവല്‍ക്കരണം തുടങ്ങി തൊഴില്‍ മേഖലയിലെ പിരിമുറുക്കം, കുടുംബ-സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി രക്തസമ്മര്‍ദം കൂട്ടുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ശാരീരിക പ്രവര്‍ത്തനം രക്തസമ്മര്‍ദം ഉയരുന്നതിന്റെ അടിസ്ഥാനകാരണം ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതദോശത്തിന്റെ വൈഗുണ്യം ആണെന്നു മനസിലാക്കാന്‍ കഴിയും. ഹൃദയം, രക്തവാഹിനിക്കുഴലുകള്‍, നാഡീവ്യൂഹം ഇവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം വഴിയാണ് രക്തചംക്രമണം നടക്കുന്നത്. ഹൃദയത്തിന്റെ സങ്കോചഫലമായി രക്തം ധമനികളിലേയ്ക്ക് പ്രവഹിക്കുമ്പോള്‍ ധമനീ ഭിത്തികളില്‍ ഏല്പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം.

 

 

ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തി കോശങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയും കോശങ്ങളില്‍ നിന്നും രക്തത്തില്‍ കലരുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് മൂലം അശുദ്ധമാകുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍ ഉയര്‍ന്ന മര്‍ദവും ഹൃദയം വികസിക്കുമ്പോള്‍ കുറഞ്ഞ മര്‍ദവും അനുഭവപ്പെടുന്നു. വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനം രണ്ടുതരത്തില്‍ അനുഭവപ്പെടുന്നു. രക്തസമ്മര്‍ദവും, ന്യൂനരക്തമര്‍ദവും. ഇതില്‍ രക്താതിമര്‍ദമുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഉറക്കമുണരുമ്പോള്‍ തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദന, ഛര്‍ദി, തിചുറ്റല്‍, ഹൃദയഭാഗത്ത് അസ്വസ്ഥത, കിതപ്പ് മുതലായവയാണ് അമിത രക്തസമ്മര്‍ദത്തിനുള്ളവരില്‍ സാധരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ന്യൂനരക്തസമ്മര്‍ദമുള്ളവര്‍ക്ക് തലചുറ്റല്‍, ബോധക്കേട്, ശബ്ദം കേള്‍ക്കാതെവരുക, കണ്ണിരുട്ടികല്‍, തലവേദന തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. അതിനാല്‍ കൂടെക്കൂടെയുള്ള വൈദ്യപരിശോധനയും ചികിത്സയും വഴി ചികിത്സയും വഴി രക്തസമ്മര്‍ദം സമാവസ്ഥയില്‍ നിലനിര്‍ത്തേണ്ടടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. സാധാരണയായി പാരമ്പര്യം, അമിതവണ്ണം, ഉപ്പിന്റെ അമിതോപയോഗം, പുകവലി, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് രക്താതിമര്‍ദ്ദത്തിന്റെ കാരണങ്ങളായി സംശയിക്കുന്നത്. ഇവ കൂടാതെ ചില പ്രത്യേക രോഗാവസ്ഥകള്‍ മൂലവും അധികരക്തസമ്മര്‍ദ്ദമുണ്ടാകാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More