You are Here : Home / SPORTS

വീണ്ടും കാര്യവട്ടം

Text Size  

Story Dated: Saturday, March 17, 2018 05:22 hrs UTC

കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും രാജ്യാന്തരക്രിക്കറ്റ് മത്സരം. ഇന്ത്യയും വിന്ഡീസും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരമാണ് നടക്കുക. വരുന്ന നവംബര് ഒന്നിന് പകലും രാത്രിയുമായാണ് മത്സരം. ന്യൂസിലാന്ഡിനെതിരായ ടി20യിലാണ് കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. അന്ന് മഴ പെയ്തിട്ടും മത്സരം നടത്താനായതില് നായകന് കോഹ്ലിയടക്കമുള്ള താരങ്ങള് പ്രശംസയുമായി എത്തിയിരുന്നു. മത്സരത്തില് ഇന്ത്യ വിജയിച്ചിരുന്നു.നേരത്തെ ഐപിഎല് മത്സരങ്ങള്ക്കും കാര്യവട്ടം വേദിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല് ഇക്കാര്യത്തില് തീരുമാനമൊന്നും പിന്നീടുണ്ടായില്ല. വിന്ഡീസിന്റെ കഴിഞ്ഞ ഇന്ത്യന് പര്യടനത്തിന് കൊച്ചി വേദിയായിരുന്നു. അന്ന് മാര്ലോണ് സാമുവല്സിന്റെകരുത്തില് വിന്ഡീസ് ജയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.