You are Here : Home / SPORTS

ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു

Text Size  

Story Dated: Thursday, June 14, 2018 02:28 hrs UTC

 മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു.

ബാനുവിലെ ഹസ്രത്ത് ബിബിയാണ് പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്‍.എ 35 (ബാനു), കെ-പി അസംബ്‌ളി പി.കെ.89 (ബാനു 3) അസംബ്ലിയിലേക്കാണ് ഹസ്രത്ത്ബിബി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിബി സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനാണ് ഹസ്രത്ത് ബിബിയുടെ ലക്ഷ്യങ്ങളിലൊന്ന്.

താലിബാന്‍ ഭീകരരുടെ ശക്തികേന്ദ്രമായ അതിര്‍ത്തി പ്രദേശങ്ങളാണ് ബാനു പ്രദേശങ്ങള്‍. ഭീകര ആക്രമണങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലുള്ള പ്രദേശങ്ങളാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് ഹസ്രത്ത് ബിബി വിശ്വസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More