You are Here : Home / വെളളിത്തിര

സെക്‌സിയാകാന്‍ കഴിയുമെന്ന് ഞാന്‍ പറയുന്നു

Text Size  

Story Dated: Tuesday, November 21, 2017 12:53 hrs UTC

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും, വസ്ത്രങ്ങളുടെയും പരസ്യങ്ങള്‍ കൃത്യമായ അഴകളവുകളോടു കൂടിയ നായികമാര്‍ക്കു വേണ്ടി മാത്രം ഒരുക്കുന്നവയാണെന്നും. ഹാസ്യ നായികമാര്‍ക്കൊരിക്കലും ഇത്തരത്തില്‍ സ്‌റ്റൈല്‍, സെക്‌സിയാകാന്‍ കഴിയില്ലെന്ന് മുന്‍ വിധി ഉള്ളവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തമിഴ് താരം വിദ്യുലേഖ രാമന്‍.

 

When you are a female actor who predominantly does comedy, people are so quick to assume you can’t look or feel sexy. Well, this is me saying “I can.” 😎🔥 pic.twitter.com/pSyZj2wrxo— Vidyu (@VidyuRaman) November 18, 2017

 

'ഹാസ്യ താരത്തിന് സെക്‌സിയാകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു, ശരി, പക്ഷേ എനിക്ക് കഴിയുമെന്ന് ഞാന്‍ പറയുന്നു' എന്ന കുറിപ്പോടെ വിദ്യു പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഴകളവുകളുള്ള നടിമാരില്‍ മാത്രമല്ല, സ്‌റ്റൈലും സൗന്ദര്യവും എല്ലാവര്‍ക്കും ഫോളോ ചെയ്യാമെന്ന് വിദ്യു തെളിയിച്ചിരിക്കുന്നെന്ന് പറഞ്ഞ് ദേശീയ മാധ്യമങ്ങള്‍ പോലും ഈ തമിഴ് താരത്തിന്റെ ചുവടു വെയ്പ്പിനെ കയ്യടികളോടെ യാണ് സ്വീകരിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകരും വിദ്യുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കറുത്ത ഗൗണ്‍ അണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ചിത്രം വലിയ ചര്‍ച്ചയായിട്ടുണ്ട്. മികച്ച ഹാസ്യ താരത്തിനുളള ആന്ധ്രാ, തമിഴ്‌നാട് സര്‍ക്കാരുകളുടെ അവാര്‍ഡ് നേടിയിട്ടുള്ള വിദ്യു നടന്‍ മോഹന്‍ രാമന്റെ മകളാണ്. ഗൗതം മേനോന്റെ നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേയ്ക്ക് എത്തിയത്. ജില്ല, വാസുവും ശരവണനും, പവര്‍ പാണ്ടി, പുലി എന്നീ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More