You are Here : Home / വെളളിത്തിര

ഇതുകൊണ്ടൊന്നും തളരുന്ന ആളല്ല,

Text Size  

Story Dated: Wednesday, November 29, 2017 11:36 hrs UTC

അമല പോളിനെ നായകനാക്കി സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന തിരുട്ടു പയലേ2 നവംബര്‍ 30ന് തിയേറ്ററുകളിലെത്തുകയാണ്. ബോബി സിംഹയും പ്രസന്നയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എന്നാല്‍ ചിത്രം വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊന്ന് കൊണ്ടാണ്. നായിക അമല പോളിന്റെ ലുക്കാണ് പ്രശ്‌നം. ബോബി സിംഹയ്‌ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചത് വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അമലയുടെ ആരാധകര്‍ക്ക് പോസ്റ്റിന് അഭിനന്ദനങ്ങളുമായി ആരാധകര്‍ രംഗത്ത് വന്നെങ്കിലും സദാചാരവാദികള്‍ വെറുതെയിരുന്നില്ല. അമല തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്ററിനെതിരെ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും തളരുന്ന ആളല്ല, താനെന്ന് അമല തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നു. എന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയതേയില്ലടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു.

 

 

ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ്അമല പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. പ്രേമത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമുള്ള കാഴ്ചപ്പാടല്ല ഇക്കൊല്ലം എന്റേത്. ഈ ചിത്രത്തില്‍ തന്റേടമുള്ള, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ ആത്മപ്രകാശത്തിന് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ബോബി സിംഹയും പ്രസന്നയും മികച്ച പിന്തുണയാണ് നല്‍കിയത്അമല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.