You are Here : Home / വെളളിത്തിര

അയാള്‍ എന്റെ മാറിടത്തിലേയ്ക്ക് തുറിച്ചു നോക്കിയിരുന്നു

Text Size  

Story Dated: Sunday, December 03, 2017 11:40 hrs UTC

വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത് വിദ്യ ബാലനാണ്. ' എവിടെയപ്പോയാലും ആളുകള്‍ ശരീരത്തില്‍ ശ്രദ്ധിക്കുകയാണ് ഇന്ന്. മോട്ടി എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അര്‍ത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണ്, ഒരു സ്ത്രീയായതുകൊണ്ട് അവള്‍ വിജയം കരസ്ഥമാക്കുമ്പോള്‍ അവളെ താഴേക്ക് വലിച്ചിറക്കാന്‍ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല.' വിദ്യ പറയുന്നു. 'ഒരിക്കല്‍ ഒരു ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍.

 

കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.' സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ പറയുന്നു. ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ േേതന്റതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ ബാലന്‍. തുമാരി സുലുവിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ വിദ്യയുടെ ശരീരഭാരത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യവും അതിന് വിദ്യ നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More