You are Here : Home / വെളളിത്തിര

കായംകുളം കൊച്ചുണ്ണിക്കായി പ്രിയ ആനന്ദ്.

Text Size  

Story Dated: Friday, December 08, 2017 04:32 hrs UTC

കൊച്ചുണ്ണിയില്‍ ജാനകി എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി കേരളത്തിന്റെ തന്നെ പല സ്ഥലങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ഒരു ചരിത്ര സിനിമയുടെ ഭാഗമായതില്‍ സന്തോഷമുണ്ട്. ചിത്രത്തിനായി താന്‍ കരാര്‍ വച്ച ചിത്രങ്ങളില്‍ നിന്നും പിന്മാറി. എന്നാല്‍ അതൊരു കുറവായി കാണുന്നി. ഈ ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. അമലാപോളാണ് ജാനകിയെ നേരത്തെ അവതരിപ്പിക്കാനിരുന്നത്. കഴിഞ്ഞയിടക്കുണ്ടായ മഴകാരണം ചിത്രീകരണം മുടങ്ങിയതോടെ അമലാ പോളിന്റെ ഡേറ്റുകളിലുണ്ടായ കുറവ് കാരണം പ്രിയാ ആനന്ദിന് നറുക്ക് വീഴുകയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന കഥയാണ് ജാനകിയുടേത് എന്നും തനിക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വളരെ വേഗത്തില്‍ സാധിച്ചുവെന്നും പ്രിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More