You are Here : Home / വെളളിത്തിര

സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല

Text Size  

Story Dated: Tuesday, December 12, 2017 01:59 hrs UTC

ദിലീപ് നായകനായെത്തുന്ന രണ്ടു ചിത്രങ്ങളിലും നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.പ്രൊഫസര്‍ ഡിങ്കന്റെയും കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു. ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കമ്മാരസംഭവം. ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More