You are Here : Home / വെളളിത്തിര

മമ്മൂക്കയുടെ വീട്ടില്‍ കുടുംബസമേതം മോഹന്‍ലാല്‍

Text Size  

Story Dated: Thursday, January 18, 2018 08:59 hrs UTC

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരേങ്ങറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ കാണാനാണ് താരകുടുംബങ്ങള്‍ ഒരുമിച്ചത്. മിനി തിയറ്റര്‍ ഉള്‍പ്പടെ ക്യുബ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വരെ മമ്മൂട്ടിയുടെ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ ടാഗ് ലൈൻ Some Lies Can Be Deadly എന്നാണ് . ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നൽകിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More