You are Here : Home / വെളളിത്തിര

ഇത്തിക്കര പക്കി വിവാദത്തിൽ

Text Size  

Story Dated: Sunday, February 18, 2018 02:47 hrs UTC

നിവിന്‍ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ചരിത്ര വസ്തുതകള്‍ നിരത്തി തിരക്കഥാകൃത്ത് റോബിന്‍ തിരമല. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയുടെ വേഷം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇത്തിക്കര പക്കിയുടെ കാലത്ത് പാന്റും ഷര്‍ട്ടുമുണ്ടായിരുന്നോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

പോര്‍ച്ചുഗീസ്, റോമന്‍ സ്റ്റൈലില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ വസ്ത്രധാരണം യാതൊരു ചിന്തയും കൂടാതെയാണ് അംഗീകരിച്ചതെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് ഇന്ദ്രപ്രസ്ഥമെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോര്‍ച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂര്‍ക്കോത്ത് കുമാരന്റെ ആദ്യകാല കഥകളില്‍ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതര്‍ക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോള്‍ മലയാളികള്‍ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേല്‍ത്തട്ടുകളിലുണ്ടായിരുന്നു.'

ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി - സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.