You are Here : Home / വെളളിത്തിര

കോഹ്‌ലിക്ക് വീണ്ടും പരിസര ബോധം നഷ്ടപ്പെട്ടു

Text Size  

Story Dated: Monday, March 05, 2018 04:35 hrs UTC

കോഹ്ലിയുടെയും അനുഷ്കയുടെയും വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് വിരുന്നാണ്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വീരുഷ്ക ഒന്നായപ്പോള്‍ ആരാധകര്‍ ഏറെ ആഘോഷിച്ചു. പ്രണയകാലത്ത് തന്നെ ഇവരുടെ വിശേഷങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആരാധകര്‍.

വിവാഹ ശേഷം ഇരുവരും തിരക്കിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിന് നേതൃത്വം നല്‍കുകയായിരുന്നു കൊഹ്ലി. ടീമിനെ മുന്നില്‍ നിന്ന് നയിച്ച്‌ ചരിത്രവിജയം സമ്മാനിക്കുന്നതിന്റെ പ്രയത്നത്തിലായിരുന്നു വിരാട്.

മറുവശത്ത് അനുഷ്കയാകട്ടെ പുതിയ ചിത്രങ്ങളുടെ തിരക്കിലായിരുന്നു. പാരിയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കില്‍പ്പെട്ട് വിദേശത്തായിരുന്നു പ്രിയ നായിക.

പാരി കണ്ടതിനു ശേഷം ഭാര്യയെ അഭിനന്ദിച്ചു കൊണ്ടുള്ള കൊഹ്ലിയുടെ ട്വീറ്റ് നേരത്തെ വൈറലായിരുന്നു. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു കൊഹ്ലി ട്വിറ്ററില്‍ കുറിച്ചത്. പാരിയ്ക്ക് ശേഷമുള്ള പുതിയ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി അനുഷ്ക വിദേശത്ത് നിന്ന് തിരികയെത്തിയ നിമിഷം അവിസ്മരണീയമാക്കിയിരിക്കുകയാണ് കൊഹ്ലി.

എല്ലാ തിരക്കുകളോടും സലാം പറഞ്ഞ് വിമാനത്താവളത്തില്‍ ഭാര്യയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ നായകനെത്തി. അനുഷ്കയുടെ കൈപിടിച്ച്‌ കാറില്‍ കയറിയതിന് പിന്നാലെ ഏറെ ആഹ്ലാദത്തോടെ ഭാര്യയെ ആലിംഗനം ചെയ്യാനും കൊഹ്ലി മറന്നില്ല.

അനുഷ്കയോടുള്ള പ്രണയം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊഹ്ലിയുടെ സ്നേഹാലിംഗനം. ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ചുറ്റും കൂടിയ ക്യാമറാ കണ്ണുകളെ തെല്ലും വകവയ്ക്കാതെ ഇരുവരും സ്നേഹം കൈമാറുകയായിരുന്നു. പ്രിയജോഡിയുടെ സ്നേഹപ്രകടനം ആരാധകര്‍ ഏറെ ആവേശത്തോടെ ആഘോഷിക്കുകയാണിപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More