You are Here : Home / വെളളിത്തിര

സിനിമാക്കാർ നന്ദി ഇല്ലാത്തവർ

Text Size  

Story Dated: Tuesday, March 06, 2018 11:28 hrs UTC

'സിനിമാരംഗത്ത് നിന്ന് താരങ്ങള്‍ എല്ലാവരും വീട്ടില്‍ വന്നുപോയി. പിന്നീട് ആരും ഒന്നും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച്‌ ആരും അന്വേഷിച്ചിട്ടില്ല. അന്നും ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണ്. 'രാമകൃഷ്ണന്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പല കാര്യത്തിലും സംശയം ഉണ്ടായിരുന്നു. അക്കാര്യം സിബിഐയോട് പങ്കുവച്ചിട്ടുണ്ട്. കോടതി വിധിയിലൂടെ നേടിയെടുത്ത സിബിഐ അന്വേഷണമായതിനാല്‍ അതിന്റെ അപ്ഡേഷന്‍ കോടതിയിലൂടെ മാത്രമാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാരണമാണ് മരണം അസ്വാഭാവികമെന്ന് തങ്ങള്‍ പറഞ്ഞതെന്നും അല്ലാതെ ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തില്‍ വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കലാഭവന്‍ മണിയുടെ മരണശേഷം സിനിമാരംഗത്തു നിന്നുളള ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍. 'എല്ലാവരും വീട്ടില്‍ വന്നുപോയി എന്നല്ലാതെ ഒരാള്‍ പോലും പിന്നീട് വിളിക്കുക പോലും ചെയ്തില്ല,' രാമകൃഷ്ണന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More