You are Here : Home / വെളളിത്തിര

ഫാൻസ്‌ വെറും മണ്ടന്മാരാണെന്നു മമ്മൂക്ക തെളിയിച്ചു കൊടുത്തു

Text Size  

Story Dated: Saturday, March 10, 2018 03:40 hrs UTC

നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

മലയാള ചലചിത്രലോകത്തെ ആകെമൊത്തം പിടിച്ച്‌കുലുക്കിയ കസബ വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്ബോള്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്ലൈക്ക് ക്യാമ്ബയിന്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

'എന്ന് നിന്റെ മൊയ്തീന്' ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് 'മൈ സ്റ്റോറി'. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായിക റോഷ്ണി ദിനകര്‍ തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More