You are Here : Home / വെളളിത്തിര

ഒടുവിൽ ചെയ്തുകൂട്ടിയ പാപങ്ങൾ എല്ലാം മോഹിനി തുറന്നു പറഞ്ഞു

Text Size  

Story Dated: Sunday, March 11, 2018 02:06 hrs UTC

ഗസല്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തി നാടോടി പഞ്ചാബി ഹൗസ് ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു മോഹിനി. സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന മോഹിനി ഇപ്പോള്‍ സുവിശേഷ പ്രാസംഗികയായി മാറി കഴിഞ്ഞു. രണ്ട് വര്‍ഷം മുമ്ബ് ക്രിസ്തീയമതം സ്വീകരിച്ച മോഹിനിയുടെ ഇപ്പോഴത്തെ പേര് ക്രിസ്റ്റീനയെന്നാണ്. പോണ്ടിച്ചേരിയിലെ ഉപ്പളം സെന്റ് സേവ്യേഴ്സ് പളളിയില്‍ സുവിശേഷ പ്രസംഗം നടത്തുന്ന മോഹിനിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കടുത്ത മാനസിക വേദനയില്‍ വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് ക്രിസ്തുമതത്തിലേക്ക് മാറുവാന്‍ പ്രേരിപ്പിച്ചത്. നല്ലൊരു ഭര്‍ത്താവിനെ ലഭിച്ചു. കൈ നിറയെ സമ്ബാദ്യവുമുണ്ടായി. എന്നിട്ടും ജീവിതത്തില്‍ നിരാശമാത്രമായിരുന്നു ഫലം. ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുവാന്‍ സുവിശേഷം ശക്തി പകര്‍ന്നുവെന്നും മോഹിനി കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ താനേറെ പാപങ്ങള്‍ ചെയ്തിരുന്നു, മൂന്ന് തവണ വിവാഹ മോചനത്തിന് ഒരുങ്ങി. മനസ്സിലെ ദുഷ്ടശക്തികളാണ് ഇതിന് പ്രേരിപ്പിച്ചത്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. ജീവിതത്തിലെ പാപങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. പുതുജന്മമാണ് തനിക്കിതെന്നും മോഹിനി പറയുന്നു.

2013ലാണ് മോഹിനി, ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച്‌ ക്രിസ്ത്യാനിയായത്. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണ്. നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്ബത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാനായില്ല. ജീവിതത്തില്‍ ഒന്നിലും തൃപ്തി കണ്ടെത്താനായില്ലെന്നും മോഹിനി വീഡിയോയില്‍ പറയുന്നു.

ജീവിതം നിരാശയിലാക്കിയത് പിശാചിന്റെ വേലയായിരുന്നു. പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണം. അതിനാണ് മതം മാറിയതെന്നും മോഹിനി പറഞ്ഞു. മൂന്ന് തവണ വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ തോന്നി. അതില്‍ നിന്നെല്ലാം രക്ഷപെടുത്തിയത് യേശുവാണെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു. മനസ് ഉലഞ്ഞ കാലത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയം ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു.

അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അവരേക്കാളൊക്കെ സുന്ദരനായ ഒരാളെയാണ് ഞാന്‍ കണ്ടത്. അയാളുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് സ്വപ്നത്തില്‍ കണ്ടയാള്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. ഹോളി ക്രോസ് ടിവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് മോഹിനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More