You are Here : Home / വെളളിത്തിര

ചിമ്പു നയന്താരയോട് മാപ്പു പറഞ്ഞു

Text Size  

Story Dated: Wednesday, March 14, 2018 03:28 hrs UTC

ഒരു കാലത്ത് തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളില്‍ ഏറെ പ്രചാരം നേടിയ പ്രണയ ബന്ധമായിരുന്നു നയന്‍താരയുടേതും ചിമ്ബുവിന്റേതും. ഇരുവരും ഒന്നിച്ചെത്തിയ വല്ലവന്‍ എന്ന ചിത്രം ഇതിന് ആക്കം കൂട്ടി. ചിത്രത്തിലെ ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങളും പോസ്റ്ററുകളും കോളിളക്കം സൃഷ്ടിച്ചു. നയന്‍സിന്റെ ചുണ്ടു കടിക്കുന്ന രീതിയില്‍ നടത്തിയ ഫോട്ടോഷൂട്ട് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയപ്പോള്‍ താന്‍ അവരോട് മാപ്പു ചോദിച്ചിരുന്നുവെന്ന് ചിമ്ബു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. താന്‍ കാരണമാണ് നയന്‍താര പഴി കേള്‍ക്കുന്നത് എന്ന ബോധ്യത്തിലാണ് മാപ്പു ചോദിച്ചത്. എന്നാല്‍ നയന്‍ താരയുടെ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തന്റെ ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്ബു ക്ഷമ പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു നയന്‍സിന്റെ മറുപടി. അത് സംവിധായകന്റെ കാഴ്ചപ്പാടായിരുന്നു. ഈ പ്രൊഫഷണല്‍ മനോഭാവമാണ് നയന്‍സിനെ തെന്നിന്ത്യയിലെ സൂപ്പര്‍താരമാക്കിയതെന്നാണ് ചിമ്ബു പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More