You are Here : Home / വെളളിത്തിര

ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി

Text Size  

Story Dated: Monday, February 11, 2019 12:28 hrs EST

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. സിനിമാ അഭിനയത്തിന് ഉള്‍പ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു.

അതേസമയം നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഫെബ്രുവരി അവസാന വാരത്തിലേക് സുപ്രീം കോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലതിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More