You are Here : Home / Readers Choice

ആസ്‌ട്രോസ് വിജയം ആഘോഷിക്കാന്‍ ഹൂസ്റ്റണ്‍ സ്കൂളുകള്‍ക്ക് അവധി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 03, 2017 10:36 hrs UTC

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഹൂസ്റ്റണ്‍ സ്കൂള്‍ ഡിസ്ട്രിക്ടില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 3-ന് അവധി പ്രഖ്യാപിച്ചു. നവംബര്‍ രണ്ടാംതീയതി വ്യാഴാഴ്ച വിദ്യാഭ്യാസ ജില്ലാ അധികൃതരാണ് അവധി നല്‍കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേള്‍ഡ് സീരിസില്‍ ഹൂസ്റ്റണ്‍ ആസ്‌ട്രോസ് ലോസ്ആഞ്ചലസ് ഡോഡ്‌ജേഴ്‌സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്നതിനു ഒക്‌ടോബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച 2 മണിക്ക് വമ്പിച്ച പരേഡ് സംഘടിപ്പിക്കുന്നതാണെന്നു ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. 215000 വിദ്യാര്‍ത്ഥികളുള്ള വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും ഓഫീസും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ബേസ്‌ബോള്‍ വേള്‍ഡ് സീരിസ് ഗെയിം 7-ല്‍ ലോസ്ആഞ്ചലസിനെ 5-2-നാണ് ഹൂസ്റ്റണ്‍ പരാജയപ്പെടുത്തിയത്. ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയം ആഘോഷിക്കുന്നതിന് വിദ്യാഭ്യാസ ജില്ല അവധി പ്രഖ്യാപിക്കുന്നത് വളരെ അസാധാരണ സംഭവമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More