You are Here : Home / നിര്യാതരായി

വി.സി. മാത്തന്‍ (അച്ചന്‍ കുഞ്ഞ്-84) നിര്യാതനായി

Text Size  

Story Dated: Sunday, December 17, 2017 09:50 hrs UTC

ഫ്‌ളോറം പാര്‍ക്ക്, ന്യുജെഴ്‌സി: കോട്ടയം മാങ്ങാനം വടക്കേ നടയില്‍ പരേതരായ വി.പി. ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകന്‍ വി.സി. മാത്തന്‍ (അച്ചന്‍ കുഞ്ഞ്-84) ഫൊറം പാര്‍ക്കിലുള്ള മകന്‍ അലക്‌സ് മാത്യുവിന്റെ ഭവനത്തില്‍ നിര്യാതനായി. പൊതുദര്‍ശനം ഇന്ന് (ഡിസം 17 ഞായര്‍) 4 മുതല്‍ 8 വരെ റാന്‍ഡോള്‍ഫിലുള്ള ദി മാര്‍ത്തൊമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സിയില്‍ (790 സ്‌ടേറ്റ് റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യു ജെഴ്‌സി-07869) : സംസ്‌കാര ശൂശ്രൂഷകള്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തിലും വികാരി റവ. ഫിലിപ്പ് പി. മാത്യുവിന്റെയും മറ്റു വൈദികരുടെയും സഹകാര്‍മ്മികത്വത്തിലും നാളെ (തിങ്കള്‍-ഡിസം 18) രാവിലെ 10 മണി മുതല്‍. സംസ്‌കാരം 12 മണിക്കു ഗേറ്റ് വേ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 റിഡ്ജ്‌ഡെയല്‍ അവന്യു, ഈസ്റ്റ് ഹനോവര്‍, ന്യു ജെഴ്‌സി-07936) ഭാര്യ ഗ്രേസ് മാത്തന്‍ ചെട്ടികുളങ്ങര മീനത്തേതിൽ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് മാത്യു (റെജി), അലക്‌സ് മാത്യു (റോയ് ) (കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി മുന്‍ പ്രസിഡന്റ്, ദി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സി സെക്രട്ടറി), ആലീസ് മാത്യു (റീന).

 

മരുമക്കള്‍: സൂസന്‍ ജേക്കബ്, ഡോ. ബീന മാത്യു, മാത്യു പി. വര്‍ഗീസ്. ആറ് കൊച്ചു മക്കളുണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വിവിധ ഓഫീസുകളില്‍ സൂപ്രണ്ടായിരുന്നു. അമേരിക്കയിലെത്തിയ ശേഷം ന്യുവാര്‍ക്കിലുള്ള ന്യു കമ്യൂണിറ്റി കോര്‍പറേഷനില്‍ അക്കൗണ്ടന്റ് ആയി പ്രവര്‍ത്തിച്ചു റാന്‍ഡൊള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു.

സംസ്‌കാര ശൂശ്രൂഷകള്‍ ലൈവ് ആയി കാണാം:

https://www.youtube.com/c/shijopoulose/live Contact: Alex Mathew: 973-464-1717

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More