You are Here : Home / നിര്യാതരായി

സാറാമ്മ കുഞ്ഞുകുഞ്ഞ് ഫ്‌ളോറിഡയില്‍ നിര്യാതയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 13, 2018 10:11 hrs UTC

ഫ്‌ളോറിഡ : മല്ലശ്ശേരി വലിയകാലയില്‍ പാറയില്‍ കുഞ്ഞുകുഞ്ഞുകുട്ടിയുടെ (കുഞ്ഞുകുഞ്ഞു ജോര്‍ജ്) സഹധര്‍മിണി സാറാമ്മ കുഞ്ഞുകുഞ്ഞു (അമ്മിണി, 85 വയസ്സ് ) ലേക്ക് ലാന്‍റില്‍ നിര്യാതയായി.തുമ്പമണ്‍ മുറിപ്പാറ തേക്കില്‍ കുടുംബാംഗമാണ് പരേത. മല്ലശ്ശേരി ഐ പി സി സഭയുടെ പ്രാരംഭകാലം മുതലുള്ള സജീവ അംഗമായിരുന്നു. ഹോംഗോയിങ് സര്‍വീസ് 15 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 മണി വരയും, ഫ്യൂണറല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയും ഐ പി സി ലേക് ലാന്‍ഡ് സഭയില്‍ വെച്ച് നടത്തപ്പെടും. തുടര്‍ന്ന് ഭൗതീക ശരീരം ഓക്ക് ഹില്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതാണ്. മക്കള്‍ : ജോര്‍ജ് രാജു, ലിസി ഡാനിയേല്‍, ജെസിമോള്‍ വര്ഗീസ്. മരുമക്കള്‍: ലിലികുട്ടി, വിജി ഡാനിയേല്‍, വര്ഗീസ് സി വി. കൊച്ചുമക്കള്‍: ജോബോയ്, ബെഞ്ചമിന്‍, ഡേവിഡ്, ജോഷ്വ, ജൈമീ, വെസ്ലി, ഫിന്‍ലി, സ്റ്റാന്‍ലി. കൊച്ചുമരുമക്കള്‍: ജിന്നൊ, അക്‌സഹ്, റിബി. കൊച്ചുകൊച്ചുമക്കള്‍: ഏലീജ, ഏലിശുവാ. ശുുശ്രൂഷകള്‍ ipcflorida.org എന്ന വെബ്‌സൈറ്റിലൂടെ ലൈവ് കാണാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More