You are Here : Home / നിര്യാതരായി

ജോസഫ്.സി.ജേക്കബ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, March 06, 2019 11:46 hrs UTC

ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ മാങ്ങാമഠത്തില്‍ ജോസഫ് സി.ജേക്കബ് ( കുഞ്ഞൂഞ്ഞ് - 73 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മേരി ജോസഫ് നീണ്ടൂര്‍ പെരുമപ്പാടം കുടുംബാംഗമാണ്. ദീര്‍ഘനാളുകളായി കുടുംബസമേതം ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സില്‍ താമസിച്ചിരുന്ന പരേതന്‍ മുന്‍ ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനാണ്. മക്കള്‍: ലിജോ, ലീന, ലിസ്റ്റി (മൂവരും ന്യൂയോര്‍ക്ക്) മരുമക്കള്‍ : വിനു കോശി, അജു ഡാനിയേല്‍, മൈക്കിള്‍ പ്രൈസ് (എല്ലാവരും ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: അലക്‌സിസ്, ജെയ്ക്ക്, ലിയാ, അലന്‍, ആരണ്‍, ഓസ്റ്റിന്‍, ഇസബെല്ലാ പൊതുദര്‍ശനം: മാര്‍ച്ച് 7നു വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ( 34, Morris St, Yonkers, NY 10705) സംസ്‌കാര ശുശ്രൂഷകള്‍: മാര്‍ച്ച് 8 നു വെള്ളിയാഴ്ച രാവിലെ 9 നു യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (,50, Jackson Ave, Hastings on Hudson, NY 10706) സംസ്‌ക്കരിക്കുന്നതുമാണ്. ശുശ്രൂഷകള്‍ sojimediausa.com/live ല്‍ തത്സമയം കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; വിനു - 914 409 6683 അജു - 914 255 8478

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.