You are Here : Home / USA News

ജീവകാരുണ്യ പദ്ധതികളുമായി ഫോമാ വിമന്‍സ് ഫോറം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, November 10, 2017 12:05 hrs UTC

* നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് * പാലിയേറ്റീസ് കെയര്‍ പ്രോജക്ട് ന്യൂയോര്‍ക്ക്: സേവന രംഗത്ത് ഉറച്ച കാല്‍വയ്‌പോടെ ഫോമാ വിമന്‍സ് ഫോറം രണ്ട് പുതിയ പ്രോജക്ടുകള്‍ക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ആദ്യത്തെ പ്രോജക്ട്. അംഗീകൃത നഴ്‌സിംഗ് കോളജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക.

 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് , വാര്‍ഷിക വരുമാനം, പാഠ്യേതര വിഷയങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാവും വിജയികളെ തിരഞ്ഞെടുക്കുക. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പേഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ് എന്നിവ കൂടാതെ, എന്തുകൊണ്ട് ഞാന്‍ ഒരു നഴ്‌സ് ആവാന്‍ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് ഒരു പേജില്‍ കുറയാതെ എഴുതി പ്രാഥമിക അപേക്ഷയോടൊപ്പം അയയ്ക്കണം.

 

 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2017 നവംബര്‍ 30. വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങള്‍ അടങ്ങുന്ന പാനല്‍ വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. 2018 ജനുവരി 7നു കൊച്ചിയില്‍ നടത്തുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. അപേക്ഷകള്‍ അയക്കേണ്ട വിലാസം : fomaawfscholarship@gmail.com സ്ത്രീകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പാലിയേറ്റീവ് കെയര്‍ പ്രോജക്ട് ആണ് വിമന്‍സ് ഫോറം ആസൂത്രണം ചെയ്യുന്ന മറ്റൊരു പ്രോജക്ട്. കാന്‍സറും മറ്റ് മാരക രോഗങ്ങളും ബാധിച്ച സ്ത്രീകള്‍ക്ക് തുണയാകുക.

 

ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്‍ഡ്യ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പ്രോജ്ട് നടപ്പില്‍ വരുത്തുക. പാലിയേറ്റീവ് കെയറില്‍ ലോക പ്രശസ്തി നേടിയ ഡോ. രാജഗോപാല്‍ ആണ് പാലിയം ഇന്ത്യയുടെ സ്ഥാപകന്‍. ഈ രണ്ട് പദ്ധതികളിലേക്കും നടത്തിപ്പിന് എല്ലാ സഹൃദയരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്തിക്കുന്നതായി വിമന്‍സ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. സാറാ ഈശോ : 845 304 4606, രേഖാ നായര്‍ : 347 885 4886, ബീന വള്ളിക്കുളം :773 507 5334, ഷീലാ ജോസ് : 954 643 4214, കുസുമം ടൈറ്റസ് : 253 797 0252, ഗ്രേസി ജെയിംസ് : 631 455 3868, ലോണ ഏബ്രഹാം : 917 297 0003, ലാലി കളപ്പുരയ്ക്കല്‍ : 516 232 4819, രേഖ ഫിലിപ്പ് : 267 519 7118

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More