You are Here : Home / USA News

കൊളറാഡോയില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 11ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 10, 2017 12:17 hrs UTC

കൊളറാഡോ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ നവംബര്‍ 11 ശനിയാഴ്ച കൊളറാഡോയില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു. ശ്രി ഷിര്‍ദി സായിബാബ ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. ഹൂസ്റ്റണ്‍ കോണ്‍സുലേറ്റും , ഇന്ത്യന്‍ അസോസിയേഷനും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626 2148 Shri Shirdi SaiBaba Temple of Rockies Address: 10250 E Easter Ave, Centennial, CO 80112

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More