You are Here : Home / USA News

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റ്റീഫന്റെ സംസ്ക്കാരം ബുധനാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, November 14, 2017 12:39 hrs UTC

ന്യൂയോര്‍ക്ക്: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റ്റീഫന്റെ സംസ്ക്കാരം നവംബര്‍ 15 ബുധനാഴ്ച ന്യൂജെഴ്സിയില്‍ നടക്കും. പൊതുദര്‍ശനം: നവംബര്‍ 14 ചൊവ്വ വൈകീട്ട് 4 മുതല്‍ 7 വരെ എവര്‍‌ഗ്രീന്‍ ഫ്യൂണറല്‍ ഹോമില്‍ (Evergreen Funeral Home, 159 Garrison Ave., Jersey City, NJ 07306, Phone : 201 333 7171). സംസ്ക്കാര ശുശ്രൂഷ: നവംബര്‍ 15 ബുധന്‍ ഉച്ചയ്ക്ക് 12:30ന് (St. John The Baptist Roman Catholic Church, 3026 John F Kennedy Blvd., Jersey City, NJ 07306, Phone 201 653 8814). തുടര്‍ന്ന് സംസ്ക്കാരവും നടക്കും. അമേരിക്കയില്‍ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസിന്റെ പത്രപ്രവര്‍ത്തനം വിദേശ മാധ്യമങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.

 

 

ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ജോസ് അവിടെ വരുന്ന പല ലോക നേതാക്കളേയും വിശിഷ്ട വ്യക്തികളേയും അഭിമുഖം നടത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. കൂടാതെ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു ജോസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ന്യൂജെഴ്സിയിലെ കെയര്‍ പോയിന്റ് ഹെല്‍ത്ത് ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 23 ദിവസത്തോളം ദീര്‍ഘാബോധാവസ്ഥയിലായിരുന്നു. തിരുവനന്തപുരം കൊച്ചുവേളിയാണ് സ്വദേശം. 2001ലാണ് അമേരിക്കയിലെത്തിയത്. പീറ്റര്‍ സ്റ്റീഫന്‍ - കൊച്ചാനി സ്റ്റീഫന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബീന സ്റ്റീഫന്‍, നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More