You are Here : Home / USA News

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 02, 2017 09:55 hrs UTC

മയാമി :ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളിസംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പതിനാലാമത് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 30 നു കൂപ്പര്‍സിറ്റിഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോട്കൂടി ആഘോഷിക്കുന്നു . അഞ്ചരമണിക്ക് ക്രിസ്മസ് ഡിന്നറും അതേത്തുടര്‍ന്ന് സൗത്ത് ഫ്‌ളോറിഡയിലെ അനുഗ്രഹീത കലാകാരമാരുടെയും കലാകാരികളുടെയും നേതൃത്വത്തിലും സമീപപ്രദേശത്തെ ക്രിസ്തീയ ദേവാലയങ്ങളുടെ സഹകരണത്തിലും നേറ്റിവിറ്റിഷോ , മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം, പ്രത്യേകം ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ , കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവ കൂടാതെ കേരളം സമാജത്തിന്റെ പോഷകസംഘടനകളായ കിഡ്‌സ് ക്ലബിന്റെ പരിപാടി , യൂത്ത്ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഫാഷന്‍ഷോ , വിമന്‍സ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഡാന്‍സ് തുടങ്ങിയവയും നടത്തപ്പെടുന്നു.

 

പരിപാടികളുടെ വിജയത്തിനായി ബോബി മാത്യു ,ജിമ്മി ജോസഫ് , ടെസ്സ ിജെയിംസ് , റീഷ ിഔസേഫ് , ബെന്നി മാത്യു ,മാമന്‍ പോത്തന്‍ ,നിബു പുത്തേത്തു് , പദ്മകുമാര്‍ കെ.ജി, മനോജ് തനാത് ,ബിജു ജോണ്‍ ,ദിലീപ് വര്‍ഗീസ് ,സുനീഷ് റ്റി .പൗലോസ് ,നിധീഷ് ജോസഫ് ,ജോസ്‌മോന്‍ കരേടന്‍ ,സാം പാറതുണ്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൂത് വിളംബരം ചെയ്യുന്ന ,ഈക്രിസ്മസ് ആഘോഷപരിപാടിയിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാമലയാളി സുഹൃത്തുക്കളെയും സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ്‌സാജന്‍ മാത്യു, സെക്രട്ടറി ഷിജു കാല്‍പാടിക്കല്‍ , ട്രെഷറര്‍ ജോണറ്റു സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More