You are Here : Home / USA News

ദക്ഷിണേഷ്യന്‍ സ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി.

Text Size  

Story Dated: Sunday, December 03, 2017 11:25 hrs UTC

ധാക്ക: ദക്ഷിണേഷ്യന്‍ സ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങി. മ്യാന്മറിനൊപ്പം ബംഗ്‌ളാദേശുമാണ് മാര്‍പാപ്പാ സന്ദര്‍ശിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പാ മ്യാന്‍മര്‍ സന്ദര്‍ശിയ്ക്കുന്നത്. ഇരുരാജ്യങ്ങളുടെയും മനം കവര്‍ന്നാണ് പാപ്പാ യാത്രയായത്. ശനിയാഴ്ച രാവിലെ വിശുദ്ധ മദര്‍ തെരേസയുടെ കാല്‍പ്പാടുകള്‍ അവശേഷിയ്ക്കുന്ന മദര്‍ ഡാക്കയില്‍ അഗതികള്‍ക്കു വേണ്ടി സ്ഥാപിച്ച സ്ഥാപനം സന്ദര്‍ശിച്ചു. അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടിയും നിലകൊള്ളുന്നതാണ് ധാക്കയിലെ തേജഗോണിലെ മദര്‍ തെരേസ ഹൗസ്. ധാക്കയില്‍ പുറത്താക്കപ്പെട്ട, അഗതികളായ, അനാഥരായ, അംഗ വൈകല്യമുള്ളവരുടെ വീട്ടിലും ഫ്രാന്‍സിസ് മാര്‍പാപ്പ പോയി ആശ്വാസത്തിന്റെ തിരി നല്‍കി. മദര്‍ സമൂഹത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ആശുപത്രിയും പാപ്പാ സന്ദര്‍ശിച്ചു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രമണിഞ്ഞ അന്തേവാസികള്‍ ഏറെ സ്‌നേഹബഹുമാനത്തോടെയാണ് പാപ്പയെ എതിരേറ്റത്. ഹോളി റോസരി ചര്‍ച്ച് കോംപ്‌ളക്‌സും പാപ്പാ സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More