You are Here : Home / USA News

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, December 11, 2017 01:31 hrs UTC

ഫിലഡല്‍ഫിയ: ഫൊക്കാനാ കണ്‍വെന്‍ഷനില്‍ യുവനിരയെ സജീവമാക്കുവാന്‍ മലയാളികളുള്ള പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ പ്രസ്താവിച്ചു. കണ്‍വെന്‍ഷന്‍ ക്രമീകരണത്തിന്റെ വിവിധ ആസൂത്രണങ്ങളെ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നയം കൈക്കൊണ്ടത്. അമേരിക്കന്‍ മലയാളികള്‍ വിദ്യ അഭ്യസിച്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സാങ്കേതിക വിദ്യാ കേന്ദ്രങ്ങള്‍, നേഴ്‌സിങ്ങ് സ്‌കൂളുകള്‍, കോളജുകള്‍, എഞ്ചിനീയറിങ്ങ് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ വിദ്യാലയങ്ങളിലെ പഠന സ്മരണകളില്‍ രൂപീകരിക്കുന്ന അലമ്‌നി സംഘടനകള്‍ക്ക് ഫൊക്കാനാ കണ്‍വെന്‍ഷനില്‍ മാന്യമായ സ്ഥാനം നല്‍ കും. യുവ പങ്കാളിത്തം, നവീനാശയങ്ങള്‍ എന്നി തലങ്ങളെ ഫൊക്കാനയില്‍ ജീവസുറ്റതാക്കുവാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ഫൊക്കാനാ ഭാരവാഹികളുമായി ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 2018 ജൂലയ് 5 മുതല്‍ 8 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

 

Shaji Varughese Treasurer (862) 812-4371 Shajinj1@gmail.com

Joy Ittan Executive Vice President (914) 564-1702 jpadi12@gmail.com

Dr. Jose Kanattu Vice President (516) 655-4270 jkanattu@hotmail.com

Dr. Mathew Varughese Associate Secretary (734) 634-6616 Mvrajan53@hotmail.com

Abraham Varghese Add'l Associate Secretary (224) 419-1311 shibuvenmoney@gmail.com Abraham Kalathil Associate Tresurer (561) 827-5896 kalathil007@yahoo.com Sunny Mattamana Add'l Associate Tresurer (813) 334-1293 sunneymattamana@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.