You are Here : Home / USA News

ഒർലാന്റോ ഐപിസി: ആരാധനാലയ സമർപ്പണ ശുശ്രൂഷ നടത്തി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, January 06, 2018 03:37 hrs UTC

ഫ്ളോറിഡ: ഒർലാന്റോ ഐപിസിയുടെ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു നിർവ്വഹിച്ചു.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആരാധനാലയം ഉദ്ഘാടനം ചെയ്തു. ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം ആത്മീയ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകർക്ക് കാട്ടിക്കൊടുക്കുവാൻ നിർമ്മിക്കപ്പെട്ട ദേവാലയത്തിന്റെ സമർപ്പണ ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ സാക്ഷ്യം വഹിച്ചു.

ബിൽഡിങ് കമ്മറ്റി ചെയർമാൻ ബ്രദർ അലക്സാണ്ടർ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സഭാ സെക്രട്ടറി രാജു പൊന്നോലിൽ, ട്രഷറാർ മനോജ് ഡേവിഡ്, എം.എ ജോർജ്, എ.വി. ജോസ്, ബെന്നി ജോർജ്, തോമസ് ചാക്കോ, സാം ജോർജ്, സിസ്റ്റർ രമണി മാത്യു, സിസ്റ്റർ ലീലാമ്മ ജോർജ്, ബോബി അമ്പനാട്ട്, റിജോ രാജു എന്നിവരെ കൂടാതെ സഭയുടെ മുൻ ശുശ്രൂഷകന്മരായ പാസ്റ്റർ മാത്യൂസ് ഇട്ടി, തോമസ് ജോർജ്, വി.പി ജോസ്, ജെയിംസ് പൊന്നോലിൽ, സിസ്റ്റർ കുഞ്ഞമ്മ ദാനിയേൽ എന്നിവരും വിവിധ സഭകളെ പ്രതിനിധികരിച്ച് പാസ്റ്റർമാരായ കെ.സി ജോൺ, മാത്യൂ ജോസഫ്, റോയി വാകത്താനം, ഫിലിപ്പ് ജോസഫ്, ജോൺ സാമുവേൽ, ആൻറണി റോക്കി, ബ്രദർ ജോർജ് പാപ്പച്ചൻ, സണ്ണി കൈതമറ്റം തുടങ്ങിയവരും പ്രസംഗിച്ചു.

കഴിഞ്ഞ 10 വർഷക്കാലത്തിലധികമായി സഭയുടെ സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ജേക്കബ് മാത്യുവിനെയും കുടുംബത്തെയും സഭയുടെ സ്ഥാപക കുടുംബങ്ങളായ ബ്രദർ വർക്കി ചാക്കോ, ബ്രദർ അലക്സാണ്ടർ ജോർജ്, സിസ്റ്റർ ആലീസ് ഏബ്രഹാം ബിൽഡിങ് കമ്മറ്റി, ബോർഡ് അംഗങ്ങൾ എന്നിവരെയും ആദരിച്ചു.

പാസ്റ്റർ ഏബ്രഹാം കുറിയാക്കോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ബ്രദർ സാം ഫിലിപ്പ് സ്വാഗതവും ബോർഡംഗം ബ്രദർ സ്റ്റീഫൻ ദാനിയേൽ നന്ദിയും പറഞ്ഞു. സഭയുടെ കൂടുതൽ വിവരങ്ങൾക്ക്: www.ipcorlando.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More