You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി സുനില് തൈമറ്റം ലോക കേരള സഭ പ്രതിനിധി

Text Size  

Story Dated: Monday, January 08, 2018 08:54 hrs EST

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക ദേശീയ ജനറല് സെക്രട്ടറി സുനില് തൈമറ്റത്തെ ലോക കേരള സഭ പ്രതിനിധിയായി നോമിനേറ്റ് ചെയ്തു.

ഇതു സംബന്ധിച്ചു ലോക കേരള സഭയുടെ സെക്രട്ടറി ജനറലായ ചീഫ് സെക്രെട്ടറിയുടെ നോമിനേഷന് ലെറ്റര് ഡിസംബര് രണ്ടാം വാരത്തില് തന്നെ ലഭിച്ചിരുന്നു. ലോക കേരള സഭയുടെ മുന്നോടിയായി കൊല്ലത്തു നടന്ന ആഗോള കേരളീയ മാധ്യമസംഗമത്തില് പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ 7 പ്രതിനിധികള് പങ്കെടുത്തിരുന്നു.

ആഗോള കേരളീയ മാധ്യമസംഗമത്തില് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ പ്രതിനിധികള് മുന്നോട്ടുവെച്ച 'ആഗോള കേരളീയ മാധ്യമസഭ' എന്ന ആശയത്തിന് ഏറെ പിന്തുണ ലഭിച്ചു. ആഗോള കേരളീയ മാധ്യമസംഗമത്തില് പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല് സെക്രട്ടറി സുനില് തൈമറ്റം, ചാപ്റ്റര് പ്രസിഡന്റുമാരായ രാജു പള്ളത്ത് , ബിജു കിഴക്കേകൂറ്റ് , ബിജിലി ജോര്ജ് , ഷിജോ പൗലോസ് , ജിജു കുളങ്ങര തുടങ്ങിയവര് പങ്കെടുത്തു. ചടങ്ങില് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ ജേര്ണലിസം വിദ്യാര്ത്ഥികള്ക്കുള്ള 'സ്റ്റെപ് പദ്ധതി' മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം ചെയ്തു.

ലോക കേരള സഭ പ്രതിനിധിയായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ ജനറല് സെക്രട്ടറിയെ നോമിനേറ്റ് ചെയ്തതില് കേരളസര്ക്കാരിനോടുള്ള നന്ദിയും , കടപ്പാടും രേഖപെടുത്തുന്നതായി പ്രസിഡന്റ് മധു കൊട്ടാരക്കര, ട്രഷറര് സണ്ണി പൗലോസ് എന്നിവര് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More