You are Here : Home / USA News

ഇല്ലിനോയ് ക്രിസ്ത്യൻ സ്കൂളിന് ഭൂമി സംഭാവന നൽകി

Text Size  

Story Dated: Tuesday, January 09, 2018 05:17 hrs UTC

ഇല്ലിനോയ്സ് ∙ റോക്ക്ഫോർഡ് ക്രിസ്ത്യൻ സ്കൂളിനുവേണ്ടി ഇന്ത്യൻ അമേരിക്കൻ വംശജൻ സുനിൽ പുരി 2.7 മില്യൺ ഡോളർ വില വരുന്ന 8 ഏക്കർ ഭൂമി സംഭാവന നൽകി. പതിനെട്ട് വയസ്സിൽ ബോംബെയിൽ നിന്നും റോക്ക്ഫോർഡ് കോളജ് വിദ്യാർഥിയായിട്ടാണ് സുനിൽ അമേരിക്കയിൽ എത്തിയത്. റോക്ക്ഫോർഡ് ക്രിസ്ത്യൻ സ്കൂളുകളിൽ എലിമെന്ററി വിഭാഗം, ആർട്ട് സെന്റർ, ജിം നേഷ്യം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കാണ് ഇത്രയും സ്ഥലം വിട്ടു നൽകിയിട്ടുള്ളത്. സുനിലിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് നിറവേറ്റിയിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുനിൽ നൽകിയ സംഭാവന മാതൃകാപരമാണെന്ന് റോക്ക്ഫോർഡ് സ്കൂൾ അധികൃതർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More