You are Here : Home / USA News

ഫാ. സ്റ്റീഫൻ ജി. കുളക്കായത്തിൽ ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കും

Text Size  

Story Dated: Tuesday, January 09, 2018 05:27 hrs UTC

ടൊറന്റോ∙ പ്രലോക കേരള സഭയിലേക്ക് വടക്കൻ അമേരിക്കയിൽനിന്നുള്ള പ്രതിനിധികളിലൊരാളായി ഫാ. സറ്റീഫൻ ജി. കുളക്കായത്തിൽ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കും. വൈദികരിൽനിന്നുള്ള പ്രതിനിധിയാണെന്നതാണ് ഫാ. സ്റ്റീഫനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. കേരള റീജനൽ ലാറ്റിൻ കാത്തലിക് കൌൺസിൽ (കെആർഎൽസിസി) മുൻ ജനറൽ സെക്രട്ടറിയായ ഫാ. സ്റ്റീഫൻ ഇപ്പോൾ കാനഡയിലെ കിച്ചനറിനു സമീപം ന്യൂ ഹാംബർഗിൽ ഹോളി ഫാമിലി കാത്തലിക് പള്ളി വികാരിയാണ്. ഫാ. പയസ് മല്യറിന്റെ നേതൃത്വത്തിലുള്ള എസ്എച്ച്കെആർസിസി നേതൃസംഘം വിമാനത്താവളത്തിൽ യാത്രയയ്പ്പ് നൽകി.

കൊല്ലം സ്വദേശിയും രൂപതാംഗവുമാണ് ഫാ. സ്റ്റീഫൻ. ലത്തീൻ സഭാ വക്താവും കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കൌൺസിൽ ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. സേക്രഡ് ഹാർട്ട് കേരള റോമൻ കാത്തലിക് കമ്യൂണിറ്റിയുടെ (എസ്എച്ച്കെആർസിസി) കുടക്കീഴിൽ ടൊറന്റോയിലും പരിസരപ്രദേശങ്ങളിലുമായി കേരളത്തിൽനിന്നുള്ള ലത്തീൻ കത്തോലിക്കാ സഭാംഗങ്ങളെ ഒത്തൊരുമിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചതിലൂടെയും ഫാ. സ്റ്റീഫൻ ശ്രദ്ധേയനായിരുന്നു.

ലോക കേരള സഭയിൽ 351 അംഗങ്ങളാണുളളത്. തിരുവനന്തപുരത്ത് 12, 13 തിയതികളിലാണ് സമ്മേളനം നടക്കുന്നത്.

By: വിൻജോ

വിൻജോ...

Read more at: http://us.manoramaonline.com/us/2018/01/09/fr-stephan.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More