You are Here : Home / USA News

മാർത്തോമ്മാ സഭാ സ്പോൺസർഷിപ്പിന് 15 വരെ അപേക്ഷിക്കാം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 09, 2018 05:29 hrs UTC

ന്യുയോർക്ക്∙ വെല്ലൂർ മെഡിക്കൽ കോളേജിൽ എംഡി, എംഎസ് കോഴ്സുകൾക്കും, ഫിസിയൊതെറാപ്പി ബിരുദാനന്തര ബിരുദത്തിനും പ്രവേശനത്തിനും അർഹതയുള്ള മാർത്തോമാ സഭാംഗങ്ങളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15 ആണെന്ന് സഭാ സെക്രട്ടറി റവ. ഫാ. കെ. ജി. ജോസഫ് വ്യക്തമാക്കി.

അപേക്ഷാ ഫോറങ്ങൾ സഭാ ഓഫീസിൽ നിന്നും 750 രൂപയ്ക്ക് ലഭിക്കും. അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള മാർത്തോമാ സഭാംഗങ്ങൾക്ക് വെല്ലൂരിൽ പഠിക്കുന്നതിന് സഭയുടെ സ്പോൺസർഷിപ്പ് ആവശ്യമുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സഭാ സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷ സഭാ സെക്രട്ടറി, മർത്തോമാ സഭാ ഓഫീസ്, തിരുവല്ല എന്ന വിലാസത്തിൽ ജനുവരി 15 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ലഭിക്കണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More