You are Here : Home / USA News

അമേരിക്കയിലെ കൊലപാതകങ്ങൾ അനിയന്ത്രിതമാകുന്നു‌

Text Size  

Story Dated: Tuesday, January 09, 2018 12:31 hrs EST

ഫിലാഡല്‍ഫിയ ∙ സൂര്യന്‍ അസ്തമിക്കാത്ത സാമ്പ്രാജ്യങ്ങള്‍ കൈയ്യടക്കി 19-ാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് വാണ ഗ്രേറ്റ് ബ്രിട്ടന്‍റെ പരമാധികാരത്തെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി യുഎസ്എ മാറി. അമേരിക്കന്‍ ജയിലിലുള്ള മുന്‍ പനാമ പ്രസിഡന്‍റ് നോറിയാഗോ മുതല്‍ നിര്‍ദ്ദാരുണ്യം വധിക്കപ്പെട്ട ലിബിയന്‍ പ്രസിഡന്‍റ് മുഹമ്മദ് കടാഥിയും, ബിന്‍ലാദനും, ഇറാഖിന്‍റെ സര്‍വ്വാധിപതിയായ സദ്ദാം ഹുസൈനും അമേരിക്കയുമായി ഉരസിയവരാണ്. ഉത്തര കൊറിയയുടെ പ്രസിഡന്‍റായ കിം ജോൻ ഉൻ അമേരിക്കന്‍ മെയിന്‍ ലാന്‍റിലേക്ക് ന്യൂക്ലിയര്‍ ഐസിബിഎം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ ഭയന്ന് അമേരിക്കന്‍ ചേരിയിലുള്ള അയല്‍രാജ്യമായ സൗത്ത് കൊറിയയുമായി അതിവേഗം സൗഹൃദം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. പക്ഷേ, ലോകത്തിന്‍റെ ശക്തികേന്ദ്രമായ അമേരിക്കയ്ക്ക് സ്വന്തം മാതൃഭൂമിയില്‍ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാന്‍ സാധിക്കുന്നില്ല.

അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ഡണ്‍ ഡിസിയില്‍ നിന്നും വെറും 65 കിലോമീറ്റര്‍ ദൂരത്തില്‍ 6,15,000 ജനസംഖ്യയുള്ള ബള്‍റ്റിമോര്‍ പട്ടണത്തില്‍ കഴിഞ്ഞ വര്‍ഷം 343 മനുഷ്യജീവികള്‍ നിര്‍ദാരുണ്യം കൊലചെയ്യപ്പെട്ടു. 2017-ല്‍ ഈ നഗരത്തിലെ ആളോഹരി നരഹത്യ ഒരു ലക്ഷത്തില്‍ 56 അമേരിക്കന്‍ ജനത. വര്‍ഷാവസാന ജനസ്ഥിതിവിവര കണക്ക് പ്രസിദ്ധീകരണം വായിച്ച വനിത മേയര്‍ കാതറിന്‍ പോംഗ് അടിയന്തിര നിവാരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാതെ ഞെട്ടലോടെ വിലപിച്ചു.

മുഖ്യമായ കാരണങ്ങള്‍: മയക്കുമരുന്നിന്‍റെ അമിതമായ ഉപയോഗം, ഇഷ്ടാനുസരണം തോക്കുകളുടെയും വെടിയുണ്ടകളുടെയും ലഭ്യത, നീതിന്യായ പരാജയം. സമര്‍ത്ഥനായ വക്കീല്‍ വിചാരിച്ചാല്‍ ഏതു കൊലപാതകിയും നിര്‍ദ്ദോഷിയായി വിധിയ്ക്കപ്പെടും. മെച്ചമായ ജോലി ലഭിയ്ക്കുവാനുള്ള പ്രതിസന്ധികള്‍, ഭേദമായ ജീവിതശൈലി നഷ്ടപ്പെടുമ്പോള്‍ നിരാശരായി താത്ക്കാലിക സുഖത്തിനുവേണ്ടി മയക്കുമരുന്നിനെ ആശ്രയിക്കുന്നു. അര്‍ദ്ധ പ്രജ്ഞനായി അവിഹിത കര്‍മ്മങ്ങള്‍ തുടങ്ങി, പണസമ്പാദനത്തിനായി മോഷണം മുതല്‍ കൊലപാതകം വരെ ചെയ്യുന്നു.

2015-ല്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഫ്രെഡി ഗ്രേ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം നിശേഷം ശമിച്ചിട്ടില്ല. നിയമ നിര്‍മ്മാണനത്തിനായി പലഭാഗത്തും പോലീസ് എത്തിചേരുവാന്‍ സാവകാശം പ്രകടിപ്പിച്ചതായുള്ള പരാതികള്‍ നിലനില്‍ക്കുന്നു. സാധുക്കള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിലും അക്രമണവും അഴിമതിയുമുള്ള മേഖലകളിലും പോലീസ് പെട്രോളിംഗ് വളരെക്കുറവാണെന്ന,് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡിലെ പ്രൊഫസര്‍ ഡൊണാള്‍ഡ് നോറീസ് പരസ്യമായി വെളിപ്പെടുത്തി.

ബള്‍റ്റിമോറിലെ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാന കാംഷികളാ ണെന്നും വിവിധ സംഘടനകളിലുള്ള ഗുണ്ടകളുടെ പകപോക്കലും വിളയാട്ടവുമാണ് പട്ടണത്തെ ഭയത്തിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം സ്വന്തം സഹോദരന്‍ അക്രമികളുടെ വെടിയേറ്റു മരിച്ച പൊലീസ് വക്താവായ ടി. ജെ. സ്മിത്തിന്‍റെ അഭിപ്രായം.

പല വര്‍ഷമായി ബള്‍റ്റിമോറിലെ ക്രൈം റേയ്റ്റ് ഭയാനകമായി ഉയരുകയാണ്. 1993 - ല്‍ ആളോഹരി കൊലപാതകം ഒരുലക്ഷത്തിനു 49 ആയിരുന്നു. 2015 ലെ ഗ്രേയുടെ കസ്റ്റഡി മരണശേഷമാണു ഒരു ഭീകര നഗരമായി ബള്‍റ്റിമോര്‍ മാറിയത്. 2016 ല്‍ സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട കാതറിന്‍ പോംഗിന്‍റെ വിജ്ഞാപനത്തില്‍ സാമ്പത്തികമായി താഴ്ന്നതും അവഗണിക്കപ്പെട്ടതുമായ പ്രദേശങ്ങളെ ഉദ്ധരിയ്ക്കുമെന്നും കൂടുതല്‍ പൊലീസ് നിയമനം നടത്തി നിയമ നിര്‍മ്മാണം ബലപ്പെടുത്തി ശ്വാശത സമാധാനം കൈവരിയ്ക്കുമെന്നും പറയുന്നു.

അമേരിയ്ക്കയിലെ പല പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഗുണ്ടാവിളയാട്ടം വിരളമല്ല. അനുദിനം സുരക്ഷിതത്വം കുറയുകയാണ്. മലയാളി മക്കളെ കൂടുതലായി നിയമലംഘന രംഗത്ത് കാണുന്നില്ല. തികച്ചും അപ്രതീക്ഷിതവും അപൂര്‍വ്വവുമായ വാര്‍ത്തയാണു 3 വയസ്സുള്ള സ്വന്തം വളര്‍ത്തു പുത്രി ഷെറിന്‍ മാത്യൂസിനെ വളര്‍ത്തു മാതാപിതാക്കളായ സിനി മാത്യൂസും വെസ്ലി മാത്യൂസും വധിച്ചതായി ടെക്സാസിലെ റിച്ചാര്‍ഡ്സന്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിയ്ക്കുവാനുള്ള തുടക്കമായി അറിയപ്പെടുന്നത്.

 By: കോര ചെറിയാൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More