You are Here : Home / USA News

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാം ചെയമാനായി ബെന്നി കൊട്ടാരം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, January 16, 2018 12:08 hrs UTC

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചു കേരളമാക്കാന്‍ പോകുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ചെയര്‍മാനായി, ഫിലാഡല്‍ഫിയയിലെ വിവിധ സാമൂഹികസാംസ്‌ക്കാരിക സംഘടനകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബെന്നി കൊട്ടാരത്തെ തിരഞ്ഞെടുത്തു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ സൂപ്പര്‍ സ്റ്റാറുകളുടെ സ്‌റ്റേജ് ഷോകള്‍ ഒറ്റയ്ക്ക് എടുത്തു നടത്തി വിജയിപ്പിച്ച അമേരിക്കയിലെ വളരെ ചുരുക്കം വ്യക്തികളിലൊരാളാണ് ബെന്നി. ഫിലാഡല്‍ഫിയയിലെ കോട്ടയം അസ്സോസിയേഷന്‍, എക്യുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് നടക്കുന്ന കള്‍ച്ചറല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്ന വിവിധ റീജണല്‍ ടീമുകള്‍ക്ക് വിവിധ പരിപാടികള്‍ ചേര്‍ത്തണക്കി അവതരിപ്പിക്കാന്‍ 20 മിനിട്ടുകള്‍ നല്‍കും. ഈ 20 മിനിട്ടിനുള്ളില്‍ സംഗീതം, സ്‌കിറ്റ്, സംഘഗാനം, സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങി ഏത് ഇന്ത്യന്‍ കലാ പരിപാടികളും അവതരിപ്പിക്കാന്‍ അവസരം ഉണ്ടാകും. ചില റീജിയനുകളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകളുണ്ടാകും.

 

വിത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്‌ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്. പുതു തലമുറയ്ക്ക് കേരളീയ സംസ്‌ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി. കണ്‍വന്‍ഷനെ കുറിച്ച് അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക www.fomaa.net

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, ബെന്നി കൊട്ടാരം 2672374119.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.