You are Here : Home / USA News

മാവേലി സ്റ്റോർ ഹൃദയത്തിൽ ഏറ്റെടുത്തു ഹ്യൂസ്റ്റൺ മലയാളികൾ

Text Size  

Story Dated: Wednesday, January 17, 2018 08:45 hrs UTC

ജി .കൃഷ്ണമൂർത്തി

തെല്ലൊരു ഗൃഹാതുരതയോടെയാണ് കഴിഞ്ഞ ശനി യാഴ്ച മാവേലി സ്റ്റോറിൽ പോയത്,കള്ളവും ചതിവും ഇല്ലാതെ മലയാള നാടിനെ നയിച്ച മാവേലി മന്നന്റെ നാമത്തിൽ അമേരിക്കയിൽ തന്നെ ആദ്യമായി രൂപം കൊണ്ട മാവേലി സ്റ്റോറിനെ പറ്റിയായിരുന്നു അടുത്ത കാലത്തു ഹ്യൂസ്റ്റൺ മലയാളികൾ ഏറ്റവും ചർച്ച ചെയ്തതും.ചന്ദനത്തിരിയുടെ .സുഗന്ധമാണ് എതിരേറ്റത് ,മറ്റു മലയാളിക്കടയിലെ മനം മടുപ്പിക്കുന്ന മീൻ -മാംസ ഗന്ധമില്ല ,ഒരു നാടൻ പെൺകൊടി ചിരിച്ചു കൊണ്ട് എതിരേറ്റു ,ഒരു ചെറിയ -വൃത്തിയുള്ള കട ,നാട്ടിലെ മാവേലി സ്റ്റോറിന്റെ പ്രതീതി .അവിശ്വസീനമായ വിലക്കുറവും.മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട പ്രശസ്ത ബ്രാൻഡിന്റെ തേങ്ങാപ്പീരക്കു വെറും ഒരു ഡോളർ തൊണ്ണൂറ്റിയെട്ടു സെന്റ്‌ മാത്രം ,ഇരുപതും മുപ്പതും പായ്‌ക്കറ്റ്‌ കാർട്ടിലേക്കു വാരിയിടുന്ന ഭാര്യയോട് ഭർത്താവു ചോദിക്കുന്നത് കേട്ടു "എന്തിനാ ഇത്രയും ?""മറ്റു കടകളിൽ രണ്ടു തൊണ്ണൂറ്റൊന്പതാ മനുഷ്യാ"പുള്ളിക്കാരിയുടെ മറുപടി കേട്ടപ്പോൾ ,മലയാളി വീട്ടമ്മമാർ എല്ലാ സാധങ്ങളുടെയും വില മനസിലാക്കിയിരിക്കുന്നല്ലോ എന്ന കൗതുകം ഉള്ളിലുദിച്ചു.

പ്രവർത്തന ചിലവും ലാഭവും കുറച്ചു കൂടുതൽ വിൽക്കുക എന്ന .അന്തസുറ്റ വ്യാപാര തന്ത്രമാണ് "മാവേലി സ്റ്റോറിൻറെ " മുദ്രാവാക്യം എന്ന് സംരഭകർ വ്യക്തമാക്കി .അവിടെ പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനോട് വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു "വിശാലമായ മലയാളി കടകൾ ആവശ്യമോ ?" അദ്ദേഹത്തിന്റെ മറുപടി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു . "എന്നെ സംബന്ധിച്ചു കടയുടെ വിശാലതയോ ഭംഗിയോയോ ഒരു പ്രശ്നമല്ല ഇവിടെ ചുമന്ന സവോള അൻപൊത്തിയൊന്പത് സെന്റിനും പൂവൻ പഴം അറുപത്തിയഞ്ചു സെന്റിനും ലഭിക്കുന്നു ,പന്ത്രണ്ടു ഡോളർ തൊണ്ണൂറ്റിഎട്ടു സെന്റിനും പത്തു കിലോ പാലക്കാടൻ മട്ട അരി കിട്ടിയാൽ ഞാൻ വേറെ യൊന്നും ഞാൻ നോക്കില്ല" ഒരു ശരാശരി മലയാളി മനസ്സ് ഞാൻ അവിടെ കണ്ടു . വെറും മുപ്പത്തിയൊന്പത് ഡോളറിനു ഷോപ്പിങ് കാർട്ട് നിറയെ സാധനങ്ങളുമായി തിരികെ പ്പോരുമ്പോൾ തൃപ്പൂണിത്തുറ മാവേലി സ്റ്റോറിൽ നിന്നും പലചരക്കു സാധനം വാങ്ങിച്ചു പോകും പോലെ ഒരു ഗ്രഹാതുരത്വം!! ഹ്യൂസ്റ്റൺ മലയാളികൾക്ക് എന്നും ഓണമാഘോഷിക്കാൻ ഒരു "മാവേലി സ്റ്റോർ" കൈയെത്തും ദൂരത്തുണ്ട് എന്ന പ്രതീക്ഷയോടെ ഞാൻ വീട്ടിലേക്കു വാഹനമോടിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.