You are Here : Home / USA News

ഹൂസ്റ്റൻ സെന്റ് മേരീസിൽ മൂന്ന് നോന്പാചരണം 21മുതൽ 24 വരെ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 17, 2018 08:49 hrs UTC

ഹൂസ്റ്റൻ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ മൂന്ന് നോന്പാചരണവും റിട്രീറ്റും 21 മുതൽ 24 വരെ നടത്തപ്പെടും. ഞായറാഴ്ച (21) വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടുകൂടി നോന്പാചരണത്തിനു തുടക്കമാകും. ബുധനാഴ്ച വൈകിട്ട് കുർബാനയോടെ സമാപിക്കും. തിങ്കൾ, ചൊവ്വ (21, 22) ദിവസങ്ങളിൽ വൈകിട്ട് 6.30 നു സന്ധ്യാ നമസ്കാരവും തുടർന്നു റിട്രീറ്റും നടക്കും. സെന്റ് പീറ്റേഴ് സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് നേതൃത്വം നൽകും. തിങ്കൾ മുതൽ ബുധൻ വരെ വെളുപ്പിനു 4 മണിക്കു പ്രഭാത പ്രാർഥനയും 12 മണിക്ക് ഉച്ച നമസ്കാരവും ദേവാലയത്തിൽ നടത്തപ്പെടുമെന്നു വികാരി റവ. ഫാ. പി.എം. ചെറിയാൻ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.