You are Here : Home / USA News

ഇന്ത്യന്‍ വംശജരായ അമ്മയും മകളും ബ്രാംപ്ടണില്‍ കൊലചെയ്യപ്പട്ടു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, January 18, 2018 08:00 hrs UTC

ബ്രാമ്പ്ടണ്‍ : ഇന്ത്യന്‍ വംശജര്‍ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളില്‍ വച്ച് കുത്തി കൊലപ്പെടുത്തി നിലയില്‍ കണ്ടെത്തി . ബല്‍ജിത് തണ്ടി (32) അമ്മ അവതാര്‍ കൗര്‍ (60 ) എന്നിവരെ ആണ് കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏകദേശം 10:15 നു ആണ് കുടുംബ ബന്ധു പോലീസില്‍ വിളിച്ചു സംശയകരമായ സാഹചര്യം അറിയിക്കുന്നത് . തുടര്‍ന്ന് സ്ഥലത്തു എത്തിയ പോലീസ് വീട്ടില്‍ ഒളിഞ്ഞിരുന്ന ബല്‍ജിത്തിന്റെ ഭര്‍ത്താവ് ദല്‍ വിന്ദര്‍ സിംഗിനെ (29)അറസ്‌റ് ചെയ്തു. ഇവരുടെ 3 വയസ്സ് പ്രായം വരുന്ന കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു വെന്നും കുട്ടിക്ക് പരിക്കുകളില്ലെന്നും പോലീസ് അറിയിച്ചു . പോലീസ് കുട്ടിയെ പീല്‍ ചില്‍ഡ്രന്‍സ് കെയര്‍ സൊസൈറ്റിക്കു കൈമാറി. മിക്കവാറും ദിവസങ്ങളില്‍ അമ്മയും, മകളും, മരുമകനും കുട്ടിയുമായി പുറത്തു നടക്കുവാന്‍ പോകാറുണ്ടെന്നും അമ്മയും മകളും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്നുവെന്നും, കുടുംബ സുഹ്രുത്ത്ജസ്മീത് ബത്ര പോലീസിനെ അറിയിച്ചു. വളരെ സ്‌നേഹത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബത്തില്‍ ഇങ്ങനെ ഒരു ദുരന്തംവിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബത്ര പറഞ്ഞു.

 

ബ്രാമ്പ്ടന്‍ സാന്‍ഡല്‍ വുഡ് ആന്‍ഡ് ഡിക്‌സിയിലെ 100 സ്റ്റാര്‍ ഹില്‍ ക്രെസന്റില്‍ ആണ്സംഭവം.കുടുംബ വഴക്കുകൊലപാതകത്തില്‍ കലാശിച്ചു എന്നു പോലീസ് കരുതുന്നു.പരിസരവാസികള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കി. ജി ടി എ യില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വംശജര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് ബ്രാമ്പ്റ്റന്‍.വര്‍ധിച്ചു വരുന്ന കുറ്റ കൃത്യങ്ങള്‍, റോഡപകടങ്ങള്‍ എന്നിവ പോലീസും, സിറ്റിയും പ്രത്യേകം നിരീക്ഷിച്ചു വരുന്നതായിഅധിക്രുതര്‍ വ്യക്തമാക്കി. ബ്രാമ്പ്റ്റണിലും, മിസ്സിസ്സാഗയിലും 17 കൊലപാതകങ്ങള്‍ ആണ് 2017 ല്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. ഡിസംബറില്‍ ഷെറിഡന്‍ കോളേജ് പ്ലാസയില്‍ ഉണ്ടായ സംഘട്ടനത്തില്‍ മൂന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ സ്വദേശത്തേക്കു തിരികെ അയക്കുന്ന നടപടികള്‍ പൂര്‍ത്തി ആയതായും പോലീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.