You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് റാഫിള്‍: രേണു ഗുപ്ത ഗ്രാന്റ് സ്‌പോണ്‍സര്‍

Text Size  

Story Dated: Wednesday, February 14, 2018 12:46 hrs UTC

രാജന്‍ വാഴപ്പള്ളില്‍

 

ന്യൂയോര്‍ക്ക്: കോണ്‍ഫറന്‍സ് നടത്തിപ്പില്‍ വേണ്ട കൈത്താങ്ങള്‍ നല്‍കിയും, ആവേശഭരിതമായ പിന്തുണ ഏകിയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവക ജനങ്ങള്‍ സന്ദര്‍ശന ടീം അംഗങ്ങള്‍ക്ക് പ്രചോദനമാകുന്നു. ഭദ്രാസനത്തിന്റെ മറ്റൊരു മിനിസ്ട്രിയായ ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ കാണിയ്ക്കുന്ന താല്‍പര്യവും, അഭിവാഞ്ചയും ഏറെ പ്രത്യാശയുളവാക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നാല് ഇടവകകളാണ് ഫെബ്രുവരി 11 ഞായറാഴ്ച സന്ദര്‍ശിച്ചത്. എല്‍മോണ്ട് സെന്റ് ബസേലിയോസ് ഇടവകയില്‍ നിന്നുള്ള രേണു ഗുപ്ത ആണ് ഈ ആഴ്ച ഗ്രാന്റ് സ്‌പോണ്‍സര്‍ ആയി കമ്മിറ്റിയോട് സഹകരിച്ചത് എന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എബി കുര്യാക്കോസ് അറിയിച്ചു.

 

എബി കുര്യാക്കോസ്, ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ടറന്‍സണ്‍ തോമസ്, ആല്‍ബിന്‍ ജോര്‍ജ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വെരി.റവ.വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌ക്കോപ്പാ ഏവരേയും സ്വാഗതം ചെയ്തം ചെയ്ത് കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ നല്‍കി. എബി കുര്യാക്കോസ് കോണ്‍ഫറന്‍സിന്റെ തുടക്കത്തെകുറിച്ചും, ഇപ്പോഴുള്ള വളര്‍ച്ചയേപ്പറ്റിയും സൂചിപ്പിച്ചു. ഭാഗ്യസ്മരണാര്‍ഹമായ തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ബര്‍ണബാസ് തിരുമേനിയുടെ നേതൃത്വത്തില്‍ ആത്മീയമായി വളരുകയും, മാര്‍ നിക്കോളോവോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ശക്കമായി വളര്‍ന്ന് ലോകമെങ്ങും ആദരിക്കുന്നുവെന്ന് എബി കുര്യാക്കോസ് അഭിപ്രായപ്പെടുകയുണ്ടായി. ഭദ്രാസനത്തിന്റെ അതിര്‍ത്തിയായ കാനഡാ മുതല്‍ നോര്‍ത്ത് കരോളീനാ വരെയുള്ള പ്രദേശത്തെ എല്ലാപ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്കും, യുവാക്കള്‍ക്കും തനതായ അവസരങ്ങള്‍ യൂത്ത് കോണ്‍ഫറന്‍സ് മിനിസ്ട്രി പ്രദാനം ചെയ്യുന്നുവെന്ന് എബി കുര്യാക്കോസ് ഓര്‍മ്മപ്പെടുത്തി.

 

ഭാവി തലമുറയ്ക്കായി കോണ്‍ഫറന്‍സിനെ ശക്തിപ്പെടുത്തേണ്ടത് നാമോരോരുത്തരുടേയും കര്‍ത്തവ്യമാണെന്ന് എടുത്തു പറഞ്ഞു. വെരി.റവ.വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസാക്കോപ്പാ ഒരു ടിക്കറ്റ് വാങ്ങിക്കൊണ്ട് റാഫിളിന്റെ വിതരണോത്ഘാടനം നിര്‍വഹിച്ചു. ടറന്‍സണ്‍ തോമസ്, ഓരോ റാഫിള്‍ടിക്കറ്റ് വാങ്ങി കോണ്‍ഫറന്‍സിന്റെ ധനശേഖരണത്തെ പ്രോത്സാഹിപ്പിയ്ക്കുവാനായി ആഹ്വാനം ചെയ്തു. അതോടൊപ്പം സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും നല്‍കുന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഇടവക വികാരിയോടും, കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദിയും, സ്‌നേഹവും അറിയിയ്ക്കുകയും ചെയ്തു. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രില്‍, ഹണ്ടിംഗ്ടണ്‍ വാലി, ഫിലാഡെല്‍ഫിയായില്‍ നടന്ന ചടങ്ങില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് പി. ഐസക്ക്, യോഹന്നാന്‍ ശങ്കരത്തില്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ചെറിയാന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. വെരി.റവ.സി.ജെ.ജോണ്‍സണ്‍ കോര്‍ എപ്പീസ്‌ക്കോപ്പാ ഏവരേയും സ്വാഗതം ചെയ്ത് ആമുഖ വിവരണം നല്‍കി. ജോ ഏബ്രഹാം കോണ്‍ഫറസിന്റെ സന്ദേശം നല്‍കി. ജോ ഏബ്രഹാം ഒരു ടിക്കറ്റ് വെരി.റവ.സി.ജെ.ജോണ്‍സണ്‍ കോര്‍ എപ്പീസ്‌ക്കോപ്പായ്ക്ക് നല്‍കിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. രജിസ്‌ട്രേഷന്റെ കിക്ക് ഓഫ് ഫിലിപ്പോസ് ചെറിയാന്‍, യോഹന്നാന്‍ ശങ്കരത്തിലിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഏകദേശം പതിനെട്ട് ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. സെന്റ് ഗ്രീഗോറിയോസ്, റാലി, നോര്‍ത്ത് കരോലിനാ ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ.ടെനി തോമസ് അദ്ധ്യക്ഷനായിരുന്നു. അച്ചന്‍ ഏവരേയും സ്വാഗതം ചെയ്ത് വിവരങ്ങള്‍ നല്‍കി. ഡോ.റോബിന്‍ മാത്യു, സുനില്‍ വര്‍ഗീസ്, മിന്‍സാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോ.റോബിന്‍ മാത്യു കോണ്‍ഫറന്‍സിന്റെ സന്ദേശങ്ങള്‍ നല്‍കി. ഡോ.റോബിന്‍ മാത്യു രജിസ്‌ട്രേഷന്‍ ഫോമും, റാഫിള്‍ ടിക്കറ്റും ഫാ.ടെനി തോമസിനു നല്‍കിക്കൊണ്ട് രജിസ്‌ട്രേഷന്റെ കിക്കോഫും, റാഫിളിന്റെ വിതരണോത്ഘാടനവും നിര്‍വഹിച്ചു.

 

കൂടാതെ സുവനീറിലേക്കുള്ള ആശംസകളും, പര്യങ്ങളും ലഭിക്കുകയുണ്ടായി. ഏകദേശം രണ്ടായിരത്തി അറനൂറ്റി അമ്പതു ഡോളറിന്റെ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാന്‍ സാധിച്ചു. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ.ജോണ്‍ തോമസ് ഏവരേയും സ്വാഗതം ചെയ്ത് വിവരങ്ങള്‍ നല്‍കി. വെരി.റവ.റ്റി.എം.സഖറിയാ കോര്‍എപ്പീസ്‌ക്കോപ്പാ, കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ഐസ്‌ക്ക് ചെറിയാന്‍, തോമസ് വര്‍ഗീസ്(സജി), ക്യൂന്‍സ് ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ മോന്‍സി മാണി, സി.സി.തോമസ്, മലങ്കര അസോസിയേഷന്‍ അംഗം ഗീവര്‍ഗീസ് ജേക്കബ്, ഇടവകട്രസ്റ്റി ബിനു വര്‍ഗീസ്, കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ കോണ്‍ഫറന്‍സിന്റെ ഫണ്ട് ശേഖരണത്തെക്കുറിച്ച്(സുവനീര്‍/റാഫിള്‍) വിവരങ്ങള്‍ നല്‍കി. രജിസ്‌ട്രേഷന്‍ ഫോമും, റാഫില്‍ ടിക്കറ്റും, ചെക്കും ഫാ.ജോണ്‍ തോമസിന് നല്‍കിക്കൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും, റാഫിളിന്റെ വിതരണോത്ഘാടനവും സോണി മാത്യു, സി.സി.തോമസ് എന്നിവര്‍ നിര്‍വഹിച്ചു. ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ തോമരവേലിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തതനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടന്നത്. അദ്ദേഹത്തോടുള്ള പ്രത്യേക നന്ദി അറിയിയ്ക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ബിനു വര്‍ഗീസും, വികാരി ഫാ.ജോണ്‍ തോമസും സുവനീറിലേക്കുള്ള ഇടവകയുടെ ആശംസയുടെ ചെക്ക് സുവനീര്‍ കമ്മിറ്റിയ്ക്ക് കൈമാറി. നാല്‍പതുറാഫിള്‍ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാന്‍ സാധിച്ചു. ഭദ്രാസനത്തിന്റെ ഈ മിനിസ്ട്രിയുടെ വിജയത്തിനായി അഹോരാത്രം പണിപ്പെടുന്ന ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ശ്ലാഘിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More