You are Here : Home / USA News

മലയാളി ഗവേഷണ വിദ്യാര്‍ത്ഥി നിജിന്‍ ജോണ്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 14, 2018 12:48 hrs UTC

വാന്‍കോര്‍ (കാനഡ): വാന്‍കൂര്‍ വാട്ടേഴ്‌സ് ഓഫ് ലോങ്ങ ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തില്‍ മലയാളിയും, വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ നിജിന്‍ ജോണ്‍ (24) മരിച്ചു. ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് 3.30 നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സര്‍ഫിങ്ങ് പരിശീലനത്തിനെത്തിയാതായിരുന്നു നിജിന്‍. തിരമാലകളില്‍ ഉയര്‍ന്ന് പൊങ്ങിയ നിജിന്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. പരിശീലനത്തിനെത്തിയവര്‍ നിജിനെ കരയിലേക്ക് എത്തിച്ചു. പ്രാഥമിക ചികത്സയും, സി പി ആറും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. കൊല്ലം കരിനാഗപ്പള്ളി കോഴിക്കോട്ട് ചെന്നലഡെയ്ല്‍ ജി ജോണ്‍ കുട്ടിയുടേയും, പൂനം മാത്യുവിന്റേയും ഏക മകനാണ് നിജിന്‍ ജോണ്‍ നിമ്മി എല്‍, ജോണ്‍ ഏക സഹോദരിയാണ്.

കൊല്ലം കരുനാഗപ്പിള്ളി കോഴിക്കോട് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ്. ഒരു വര്‍ഷം മുമ്പാണ് നിജിന്‍ കേരളത്തില്‍ നിന്നും ഉപരിപഠനാര്‍ത്ഥം കാനഡയില്‍ എത്തിയത്. ഇന്ത്യാനാ പോലീസ് സെന്റ് തോമാസ് മാര്‍ത്തോമാ ഇടവക വികാരി റവ ഫിലിപ്പ് ബേബി അച്ചന്‍ അറിയിച്ചതാണിത്. കേരളത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. മൃതദേഹം ഇപ്പോഴും കാനഡയില്‍ തന്നെയാണ്. നിജിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംമ്പിയ ട്രഷറര്‍ വിവിന്‍ മാത്യു GO FUND ME PAGE ഓപ്പണ്‍ ചെയ്തിട്ടുണ്ട് വിക്ടോറിയ യൂണിവേഴ്‌സിറ്റി നിജിന്റെ മരണത്തില്‍ നുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫിലിപ്പ് ബേബി- 317 900 2380

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More