You are Here : Home / USA News

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പന്തളം ബിജു തോമസിനെ നാമനിര്‍ദ്ദേശം ചെയ്തു

Text Size  

Story Dated: Monday, February 19, 2018 10:42 hrs UTC

കാലിഫോര്‍ണിയ: ഫോമാ വൈസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി പന്തളം ബിജു തോമസിനെ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ അംഗസംഘടനകള്‍ ഐക്യകണ്ഠന നാമനിര്‍ദ്ദേശം ചെയ്തു. ഫോമാ അന്താരാഷ്ട്ര കണവന്‍ഷന്റെ ഭാഗമായി വെസ്റ്റേണ്‍ റീജിയനില്‍ നടന്ന കിക്ക് ഓഫ്‌ മീറ്റിങ്ങില്‍ വെച്ചായിരുന്നു തീരുമാനം കൈക്കൊണ്ടത്. ഫോമാ ദേശീയ തലത്തില്‍ പത്ത് വര്‍ഷം നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുകയും, ഭാരമേല്പിച്ച പദ്ധതികള്‍ വിജയത്തിലെത്തിക്കുകയും ചെയ്ത വ്യക്തിഎന്ന നിലയില്‍ റീജിയന്റെ വക “അച്ചീവ്മെന്റ്” അവാര്‍ഡ് നല്‍കി ആദരികുകയും ചെയ്തു. ഈ തീരുമാനത്തെ വലിയ ഒരു അംഗീകാരമായി കാണുന്നുവെന്ന് തന്റെ നന്ദി പ്രമേയത്തില്‍ പന്തളം അറിയിച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ്‌ റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്‌, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്സ് ഫോറം റീജിയണല്‍ ചെയ൪പേഴ്സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്‌, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്‌ റ്റോജോ തോമസ്‌, സോദരന്‍ വര്‍ഗീസ്‌ (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ), ജൂലിയറ്റ് മാത്യു (സെന്റര്‍ വലി മലയാളി), ലെബോന്‍ മാത്യു (ബേ മലയാളി), സാജന്‍ മൂലേപ്ലാക്കല്‍ (മങ്ക) എന്നീ അംഗസംഘടന അദ്ധ്യക്ഷന്മാരും പ്രസ്തുത മീറ്റിംഗില്‍ സന്നിഹതാരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.