You are Here : Home / USA News

യോങ്കേഴ്‌സ് സെന്റ് മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ നോമ്പുകാല ധ്യാനം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, February 24, 2018 02:05 hrs UTC

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് സീറോ മലങ്കര ദേവാലയത്തില്‍ ബൈബിള്‍ സെമിനാരും, നോമ്പുകാല ഒരുക്ക ധ്യാനവും മാര്‍ച്ച് 16, 17, 18 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ നടത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 മണിവരേയും ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരേയും, ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ് ധ്യാനം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇംഗ്ലീഷിലും, മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീത വചന പ്രഖോഷകന്‍ ബ്രദര്‍ തോമസ് പോള്‍ കൊടിയന്‍, അമേരിക്കയില്‍ നിന്നും സീറോ മലങ്കര സഭക്ക് ലഭിച്ച ആദ്യ സന്യാസിനി സിസ്റ്റര്‍ ജോസിലിന്‍ ഇടത്തില്‍, 'അനോയിന്‍രിങ്ങ് ഫയര്‍ കാത്തലിക് യൂത്ത് മിനിസ്ട്രി' അംഗം അയിനീഷ് ഫിലിപ്പ് എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ധ്യാനത്തില്‍ പങ്കെടുക്കുന്നതില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത്, ഒരുക്കത്തോടു കൂടി വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഇടവക വികാരി റവ ഫാ ജെറി മാത്യു യോങ്കേഴ്‌സ് സെന്റ് മേരീസ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Venueu Address: 18 Trinity Street, Yonkers- NY കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജെറി മാത്യു: 586 690 3610 തോമസ് മത്തായി: 914 787 0515 ജോസ് മാത്യു: 845 284 2079

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.