You are Here : Home / USA News

2018 ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ് മലയാളിയായ സിജോ വടക്കന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 11, 2018 12:29 hrs UTC

റിയൽ എസ്റ്റേറ്റ് രംഗത്ത് 100 മില്യൺ വിജയത്തിളക്കവുമായി സിജോ വടക്കൻ അംഗീകാരമായി 2018 ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്

ടെക്സാസ് : 2017 ൽ റിയൽ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യൺ ഡോളറിൻറെ ബിസിനസ് നടത്തി മലയാളിയായ റിയൽ എസ്റ്റേറ്റ് ബ്രോക്കർ സിജോ വടക്കൻ "2018 ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്" കരസ്ഥമാക്കി. ഓസ്റ്റിൻ ബിസിനസ് ജേർണൽ ആണ് സിജോ വടക്കൻ സി.ഇ.ഓ ആയ ട്രിനിറ്റി ടെക്സാസ് റിയാലിറ്റിക്ക് അർഹതക്ക് അംഗീകാരമായി ഈ അവാർഡ് സമ്മാനിച്ചത്. ഐ.ടി മേഖലയിലെ പുതിയ സംരംഭങ്ങൾ കൊണ്ട് അഭൂതവളർച്ച നേടുന്ന നഗരമാണ് ഓസ്റ്റിൻ . ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ പുതുതായി കുടിയേറുന്ന നഗരമാണിത്.ഒരു പതിറ്റാണ്ട് മുൻപ് 2009 ൽ ആണ് സിജോ വടക്കൻ ട്രിനിറ്റി ടെക്സാസ് റിയാലിറ്റി ഓസ്റ്റിനിൽ ആരംഭിക്കുന്നത്. "സ്വന്തം വീട്" എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നസാക്ഷാൽക്കാരത്തിന് മികച്ച സേവനം , അവരുടെ പണത്തിനൊത്ത മികച്ച മൂല്യമുള്ള വീടുകൾ നൽകുക, ഇടപാടുകളിലെ സുതാര്യത എന്നിവയാണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റിയുടെ വളർച്ചയുടെ വിജയരഹസ്യമെന്നു സിജോ വടക്കൻ പറയുന്നു.

കൂടാതെ ഒരിക്കൽ ഇടപാട് നടത്തി സംതൃപ്‌തരായ കുടുംബങ്ങളുടെ പിന്തുണയിൽ ആണ് കൂടുതൽ പുതിയ ബിസിനസ് ലഭിക്കുന്നത് എന്നത് തങ്ങൾക്ക് അഭിമാനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സത്യസന്ധത, സമഗ്രത, ആത്മാര്‍ത്ഥത " ഇതാണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റിയുടെമുഖമുദ്ര. റിയൽ എസ്റ്റേറ്റ് രംഗത്തെ സ്വീകാര്യതയും , വിജയവും സിജോ വടക്കനെ ബിസിനസ്സിൽ വൈവിധ്യവല്കരണത്തിൻറെ പാതയിലേക്ക് നയിച്ചു . റിയല്‍ എസ്റ്റേറ്റ്, ഡെവലപ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍, മാനേജ്‌മെന്റ്, ട്രേഡിംഗ് & ട്രാവല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമായി "ട്രിനിറ്റി ഗ്രൂപ്പ് " എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. വളർന്നു പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പിന്റെ വിറ്റുവരവ് 2017 ല്‍ 210 ദശലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വർഷം ട്രിനിറ്റി ഗ്രൂപ്പ് ഫ്‌ളേഴ്‌സ് ടി.വി യുഎസ്എയിൽ പങ്കാളികളായി ദൃശ്യമാധ്യമരംഗത്തേക്കും കടന്നെത്തി . അമേരിക്കൻ മലയാളി ചരിത്രത്തിൽ പുതിയൊരദ്ധ്യായം കുറിച്ച് രണ്ടു വർഷം മുൻപ് ആരംഭിച്ച " നാഫ ഫിലിം അവാർഡ് " (നോർത്ത് അമേരിക്കൻ ഫിലിം ) സംഘടിപ്പിക്കുന്ന നാഫ ടീം സി.ഇ.ഓ കൂടിയാണ് സിജോ വടക്കൻ. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രൊഫണലിസവും, കൂടുതൽ ഇടപാടുകളും നിലനിർത്തുന്ന സിജോ വടക്കന് 2016, 2017, 2018 വര്‍ഷങ്ങളില്‍ "പ്ലാറ്റിനം ടോപ്പ് 50 റിയൽറ്റർ" പുരസ്‌കാരം തുടര്‍ച്ചയായി ലഭിച്ചു വരുന്നു. 14 വർഷം മുൻപ് അമേരിക്കയിലെത്തി കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയം വരിച്ച സിജോ സാമുഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനു വേണ്ടിയാണ് ട്രിനിറ്റി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനക്ക് രൂപം നൽകിയത് . അമേരിക്ക, എത്യോപിയ ഛത്തിസ്‌ഗഢ്‌ എന്നിവടങ്ങിലും, കേരളത്തിലും വിവിധ ജീവകാരുണ്യ പദ്ധതികൾ ട്രിനിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട് . തൃശ്ശൂർ മാള സ്വദേശിയാണ് സിജോ വടക്കൻ. ഭാര്യ: ലിറ്റി വടക്കന്‍ . മക്കൾ അലൻ, ആൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More