You are Here : Home / USA News

ഫൊക്കാന രജിസ്‌ട്രേഷന്‍ പ്രവാഹം തുടരുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, March 12, 2018 08:00 hrs EDT

ന്യൂയോർക്ക് : ഫൊക്കാന കണ്‍വന്‍ഷന് ഇനി വെറും മുന്ന് മാസം മാത്രം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് റജിസ്ട്രേഷൻ കമ്മിറ്റി അറിയിച്ചു. റജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ മോഡി ജേക്കബ്, കോ ചെയർസ് ആയി പ്രവർത്തിക്കുന്ന കെ. പി. ആൻഡ്രൂസ്,ഗ്രേസി മോഡി ,ജേക്കബ് വർഗീസ്, മാത്യു കൊക്കുറ, ജോൺ പണിക്കർ, മിനി എബി, സുമോദ് നെല്ലിക്കൽ , ജൂലി ജേക്കബ് എന്നിവർ ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ രജിസ്‌ട്രേഷന്‍ മുന്നേറ്റം കൊണ്ട് കണ്‍വന്‍ഷന്‍ വേദിയായ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം തന്നെ ബുക്കു ചെയ്തു കഴിഞ്ഞു.

ഇനിയും വളരെ അധികം റീജിയനുകളിലും , അംഗ സംഘടനകളുടേയും കിക്ക് ഓഫുകള്‍ നടക്കാനിരിക്കെ കൂടുതൽ രജിസ്‌ട്രേഷന്‍ വന്നാൽ അവർക്കു കണ്‍വന്‍ഷൻ സെന്ററിന്റെ പുറത്തുള്ള ഹോട്ടലുകളിൽ ഒരുക്കേണ്ടി വരുമെന്നത് രജിസ്‌ട്രേഷന്‍ കമ്മിറ്റി വിലയിരുത്തുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമാണ് ഫൊക്കാന. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. 2016 ൽ കാനഡയിൽ നടന്ന കണ്‍വന്‍ഷനിൽ അവസാന ദിവസങ്ങളിൽ വന്ന രജിസ്‌ട്രേഷന്റെ പ്രവാഹം മൂലം കണ്‍വന്‍ഷൻ സെന്ററിൽ റൂമുകൾ കിട്ടഞ്ഞത് ചിലരെ വിഷമത്തിലാക്കി. ഫിലാഡൽഫിയായിൽ അങ്ങനെ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നു മോഡി ജേക്കബ് അഭിപ്രായപ്പെട്ടു.

കാനഡ കണ്‍വന്‍ഷന്റെ നല്‍കിയ വിജയം ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. ഫിലഡല്‍ഫിയയിലും കണ്‍വന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു . ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗീസ് ,എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ , ട്രസ്റ്റിചെയർമാൻ ജോർജി വർഗീസ് ,ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ ,കണ്‍വന്‍ഷന്‍ ചെയർമാൻ മാധവൻ നായർ തുടങ്ങി നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഹോട്ടല്‍ സന്ദര്‍ശിക്കുകയും കൂടുതൽ റൂമുകൾ നേടുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി കണ്‍വന്‍ഷന്‍ ആണ് 4 ദിവസം നീണ്ടു നില്ക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍. 2018 ജൂലൈ 5 ,6 ,7 ,8 തീയതികളുലായി ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന കണ്‍വെന്‍ഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fokanaonline.org എന്ന വെബ്­ സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More