You are Here : Home / USA News

ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ പള്ളിയില്‍ യൗസേഫ് പിതാവിന്റെ തിരുനാള്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, March 12, 2018 11:43 hrs UTC

ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാള്‍ നടത്തുന്നു. മാര്‍ച്ച് 16,17,18, തിയ്യതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്ററായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു. മാര്‍ച്ച് 16,ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കുരിശിന്‍െ വഴി, കൊടിയേറ്റ്, നൊവേനാ, ലതീഞ്ഞ്, കുര്‍ബ്ബാന. മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം 5.30ന് നൊവേനാ, ലതീഞ്ഞ്, കുര്‍ബ്ബാന, കൊന്തനമസ്‌കാരം, പ്രദക്ഷിണം.

മാര്‍ച്ച് 18-ാം തീയതി ഞായറാഴ്ച രാവിലെ 8.45ന്, സാപ്ര, ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ലതീഞ്ഞ്. തുടര്‍ന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, സ്നേഹ വിരുന്ന്. തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്കും, ആഘോഷ പരിപാടികളിലേക്കും എല്ലാ വിശ്വാസികളേയും, ഭക്തജനങ്ങളേയും ഇടവക പ്രവര്‍ത്തക സമീതി സ്വാഗതം ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More